back to top
Wednesday, January 8, 2025
Google search engine
HomeLatest News‘ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്; സജി ചെറിയാനെതിരെ ദീപിക പത്രം

‘ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്; സജി ചെറിയാനെതിരെ ദീപിക പത്രം

മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. വിഷപ്പുകയും വിവരക്കേടും എന്ന പേരിൽ എഡിറ്റോറിയൽ. യു പ്രതിഭ എംഎൽഎയുടെ മകന്റെ കഞ്ചാവ് കേസിനെ ന്യായീകരിച്ചതിലാണ് വിമർശനം. മയക്കുമരുന്നിൻ്റെ കാര്യത്തിൽ മതവും രാഷ്ട്രീയവും കൂട്ടി കലർത്തരുതെന്ന് പത്രം. ഏതു രാജാവിൻ്റെ മകനായാലും നാർക്കോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസെന്ന് എഡിറ്റോറിയൽ. മന്ത്രിയുടെ വാക്കുകൾ വമിപ്പിക്കുന്നത് വിക്ഷപ്പുകയെന്നും വിമർശനം.

എം എൽ എ യെ പിന്തുണക്കാൻ അവകാശമുണ്ട് എന്നാൽ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയൽ. കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. ആലപ്പുഴ എക്സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമർശനം.

കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്നാണ് എ‍ഡിറ്റോറിയലിൽ വിമർശനം. ആശ്രിതരെ ചേർത്തുനിർത്തുന്നതും അനഭിമതരെ കൈകാര്യം ചെയ്യുന്നതും രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയൽ. മന്ത്രി സജി ചെറിയൻ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാൻ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്നും ദീപിക പത്രം.

പുകവലിക്കുന്നത് മഹാ അപരാധമാണോയെന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന. എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറ‍ഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments