back to top
Thursday, November 21, 2024
Google search engine
HomeLatest Newsദില്ലിയില്‍ വായുഗുണനിലവാരം ഗുരുതരനിലയില്‍; 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ദില്ലിയില്‍ വായുഗുണനിലവാരം ഗുരുതരനിലയില്‍; 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ദില്ലിയില്‍ വായുഗുണനിലവാരം ഗുരുതരനിലയില്‍ തുടരുന്നു. നഗര പ്രദേശങ്ങളില്‍ 450ന് മുകളിലാണ് വായുഗുണനിലവാര സൂചിക. നഗരത്തിലെ മലിനീകരണ തോത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രെം ഹോം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുകമഞ്ഞ് രൂക്ഷമായതോടെ 119 വിമാനങ്ങള്‍ വൈകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സർക്കാർ ഓഫിസുകളിലെ 50 ശതമാനം ജീവനക്കാര്‍ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയ് അറിയിച്ചു. പുകമഞ്ഞ് രൂക്ഷമാകുന്നത് വിമാന-ട്രെയിന്‍ സര്‍വീസുകളെയും സാരമായി ബാധിച്ചു.119 വിമാനങ്ങള്‍ വൈകുമെന്നും 9 വിമാനങ്ങള്‍ റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. 9 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍ സ്‌കൂളുകളും ദില്ലി സര്‍വകലാശാലയും അടച്ചു. നവംബര്‍ 23 ശനിയാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. അനുമതി വാങ്ങാതെ നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments