അമിത് ഷായുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

അമിത് ഷായുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ ബാഗ് സമരക്കാര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു.രണ്ട് മണിയോടെ മാര്‍ച്ച് ആരംഭിച്ചു.മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.ഇതോടെ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ അനുമതി തേടി ഷാഹിന്‍ബാഗ് സമരക്കാര്‍ സമീപിച്ചുവെന്ന് സൗത്ത് ഈസ്റ്റ് ദില്ലി ഡിസിപി ആര്‍ പി മീണ വ്യക്തമാക്കി. അയ്യായിരം പേരുടെ മാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.അഞ്ച് പേര്‍ക്ക് അനുമതി നല്‍കാമെന്നായിരു ന്നു പൊലീസ് നിലപാട്.

സമരം സംഘര്‍ഷത്തിലേക്ക് പോയില്ല. റോഡില്‍ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിക്കാനാണ് ഷാഹീന്‍ബാഗിലെ സമരക്കാരുടെ തീരുമാ നം.ഇവര്‍ സമരം തുടരുകയാണ്.സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ ഷാഹീന്‍ബാഗ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമരവേദിയായി മാറിയിരിക്കുകയാണ്.പൗരത്വ നിയമ ഭേദഗതി ക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

കാളിന്ദികുന്‍ജിനും നോയിഡയ്ക്കും ഇടയിലൂടെ കടന്നുപോകുന്ന പ്രധാന നിരത്തിലാണ് സമരം നടക്കുന്നത്.തെരുവുനാടകങ്ങളും, പ്രസംഗങ്ങളും, റാലികളും നടത്തി സ്ത്രീകള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.