back to top
Friday, December 27, 2024
Google search engine
HomeLatest Newsഎക്‌സാലോജിക് - CMRL ഇടപാട്: SFIOക്ക് 10 ദിവസം സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി

എക്‌സാലോജിക് – CMRL ഇടപാട്: SFIOക്ക് 10 ദിവസം സമയം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: എക്‌സാലോജിക് – സി.എം.ആര്‍.എല്‍. ഇടപാട്‌ സംബന്ധിച്ച അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എസ്.എഫ്.ഐ.ഒ.(സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്)ക്ക് 10 ദിവസത്തെ സമയം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി.

അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍.(കൊച്ചിൻ മിനറൽ ആൻ്റ് റൂടെയ്ൽ ലിമിറ്റഡ്‌) നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ നാലിലേക്ക് മാറ്റി. അതേസമയം, ഹര്‍ജിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകണമെന്ന്‌ സി.എം.ആര്‍.എല്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തീര്‍പ്പ് ഉണ്ടാകുന്നത് വരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്ന്‌ സി.എം.ആര്‍.എല്‍. ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ സി.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന്‍ ഉള്‍പ്പടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ. ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോഴാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകരുതെന്ന്‌ സി.എം.ആര്‍.എല്‍. കോടതിയില്‍ ആവശ്യപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments