മൃദുല ചർമത്തിനും ആരോഗ്യമുള്ള മുടിക്കും ഡി ടോക്സി ഡ്രിങ്ക്

മൃദുല ചർമത്തിനും ആരോഗ്യമുള്ള മുടിക്കും ഡി ടോക്സി  ഡ്രിങ്ക്

മൃദുലവും സുന്ദരവുമായ ചർമ്മത്തിനും ആരോഗ്യമുള്ള നല്ല മുടിയും ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. അതിനുള്ള ഉത്തമമായ മാർഗമാണ്  ഡി ടോക്സി ഫൈയിങ് ഡ്രിങ്കുകൾ. പച്ചക്കറികളും പഴച്ചാറുകളും മിക്സ് ചെയ്ത ജ്യൂസുകളാണ് ഡി ടോക്സി ഫൈയിങ് ഡ്രിങ്ക്. അമിത വണ്ണം കുറക്കാനും നല്ലതാണ് ഇവ.

ബീറ്റ്റൂട്ട് മിൻ്റ്ലീവ്സ് 


    ബീറ്റ്റൂട്ട്-         25ഗ്രാം
    പുതിനയില   ഏഴെണ്ണം
    ഉപ്പ്                    ആവശ്യത്തിന്
    വെള്ളം           ഒരു ഷേക് ഗ്ലാസ്


ബീറ്റ്റൂട്ട് കഷണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് പുതിനയിലയും വെള്ളവും ചേര്‍ത്ത് മിക്സിയിലിട്ട് അടിച്ചശേഷം കുടിക്കുക. ഉപ്പ് ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക.

തുളസി ജിഞ്ചര്‍ ജ്യൂസ്


 തുളസിയില                    15 എണ്ണം
 ഇഞ്ചി (അരിഞ്ഞത്) -     ഒരു ടീസ്പൂണ്‍
 വെള്ളം                             ഒരു ഗ്ലാസ്


ചതച്ചെടുത്ത ഇഞ്ചിയും തുളസിയിലയും ചേര്‍ത്ത് വെള്ളം അഞ്ച് മിനിറ്റ് തിളപ്പിക്കുക. അതിനുശേഷം ഇത് അരിച്ചെടുക്കുക. തണുത്തതിനുശേഷം ഉപയോഗിക്കുക.

വാട്ടര്‍മെലന്‍ കുക്കുംബര്‍ ജ്യൂസ്


   തണ്ണിമത്തന്‍            50 ഗ്രാം
    കുക്കുംബര്‍ -          50ഗ്രാം
    പുതിനയില            അര ടീസ്പൂണ്‍
    വെള്ളം                    ആവശ്യത്തിന്

തണ്ണിമത്തനും കുക്കുംബറും മിക്സിയിലിട്ട് അടിച്ച് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക. ശേഷം പുതിനയിലയും മല്ലിയിലയും ചേര്‍ത്ത് നന്നായി ഇളക്കി കുടിക്കുക.