മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ധന്യ ഇന്ദുവിൻ്റെ ആദ്യ നോവൽ ഷാർജ ഇൻ്റർ നാഷനൽ പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്യും. ഹരിതം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ‘ എന്ന് മൈഥിലി ‘ക്കും എന്ന നോവൽ നവമ്പർ 17 നാണ് പ്രകാശനം ചെയ്യുന്നത്.
മനോരമ ന്യുസ് ചാനലിൽ ഒരു പതിറ്റാണ്ടോളം പ്രവർത്തിച്ച ധന്യ വിവിധ പുസ്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ കണ്ടൻ്റ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ജീവിതാനുഭവങ്ങളെ ആറ്റിക്കുറുക്കി തനിനാടൻ ഭാഷാ പ്രയോഗങ്ങളിലൂടെ അനുവാചക മനസുകളെ കീഴടക്കാൻ കഴിയാറുണ്ടെന്നതാണ് ധന്യയുടെ യു.എസ്.പി.