'ഓർമ്മകൾ ഒരിക്കലും മരിക്കില്ല' വിവാഹ വാർഷിക ദിനത്തിൽ വിവാഹ ഫോട്ടോ പങ്ക് വെച്ച് പ്രിയദർശൻ

'ഓർമ്മകൾ ഒരിക്കലും മരിക്കില്ല' വിവാഹ വാർഷിക ദിനത്തിൽ വിവാഹ ഫോട്ടോ പങ്ക് വെച്ച് പ്രിയദർശൻ

മോളിവുഡും ബോളിവുഡും കീഴടക്കിയ പ്രിയപ്പെട്ട താര ജോഡികളായിരുന്നു പ്രിയദർശനും ലിസിയും. സംവിധായകനായി ബോളിവുഡിലും മലയാളത്തിലും  തിളങ്ങിയ പ്രിയദർശൻ്റെയും 90 കളിലെ മലയാളത്തിലെ  നടി ലിസിയുടെയും വിവാഹം 1990 ഡിസംബർ 13നായിരുന്നു.  2014-ല്‍ ഇരുവരും വേർപിരിഞ്ഞെങ്കിലും വിവാഹ വാർഷിക ദിനത്തിൽ വിവാഹ ഫോട്ടോ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചിരിക്കുകയാണ് പ്രിയദർശൻ. ഓര്‍മകള്‍ ഒരിക്കലും മരിക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് പ്രിയദർശൻ ചിത്രം പങ്ക് വെച്ചത്.