കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും എന്ന് റിപ്പോര്‍ട്ട്. മൂന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെയാണ് കീഴടങ്ങാന്‍ സാധ്യത ഉയര്‍ന്നത്. സിപിഎം നേതൃത്വവും ഇക്കാര്യം അവരെ അറിയിച്ചതായാണ് സൂചന. കണ്ണൂരില്‍ തന്നെ ദിവ്യ ഉണ്ടെന്നാണ് വിവരം. അതിനിടെ ദിവ്യ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതെ സമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ ദിവ്യയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കണ്ണൂര്‍ എസിപി കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തി മടങ്ങി. കോടതി വിധി പ്രതികൂലമായതിനാൽ മുഖം രക്ഷിക്കാൻ പൊലീസിന് അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ലെന്ന എന്നാണ് നിയമ വിദഗ്ദർ പറയുന്നത്.
എസിപി രത്‌നകുമാറാണ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ പി പി ദിവ്യ കോടതിക്ക് മുന്നില്‍ കീഴടങ്ങാനും സാധ്യതയുണ്ട്. പി പി ദിവ്യ കണ്ണൂര്‍ വിട്ടുപോയിട്ടില്ലെന്നാണ് വിവരം.