പൂസായി സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു; സഹായിക്കാനെത്തിയ നാട്ടുകാരുടെ നേരെ കയര്‍ത്തു

പൂസായി സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു; സഹായിക്കാനെത്തിയ നാട്ടുകാരുടെ നേരെ കയര്‍ത്തു

സ്ത്രീകള്‍ മദ്യപിക്കുന്നത് ഒരപൂര്‍വ കാര്യമല്ല. പലരും വീട്ടിലിരുന്നും പാര്‍ട്ടികളിലും മദ്യപിക്കാറുണ്ട്. പക്ഷെ അടിച്ചു പൂസായി റോഡിലിറങ്ങുന്നത് അപൂര്‍വമാണ്. ഇവിടെയിതാ മദ്യലഹരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. കാസര്‍കോട് കരിന്തളത്താണ് നാടകീയമായ സംഭവമുണ്ടായത്. ഉദുമ സ്വദേശിനികളായ മൂന്ന് യുവതികളാണ് പോലീസ് പിടിയിലായത്.കരിന്തളം ബാങ്കിന് മുന്നില്‍ വച്ച് മറിഞ്ഞുവീണ യുവതികളെ സഹായിക്കുവാന്‍ നാട്ടുകാര്‍ അടുത്തെത്തിയപ്പോഴാണ് മദ്യപിച്ച് ലക്ക് കെട്ട നിലയിലാണ് പെണ്‍കുട്ടികളെന്ന് മനസ്സിലായത്.

പിന്നീട് ഇവരെ സഹായിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരോട് യുവതികള്‍ തട്ടിക്കയറുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും വാഹനം ലോക്ക് ചെയ്ത് താക്കോല്‍ ഇവര്‍ കൈയ്യില്‍ പിടിക്കുകയും ചെയ്തു. പോലീസ് വാഹനത്തിലേക്ക് കയറാന്‍ പോലുമാകാതെ കുഴഞ്ഞ് നിന്ന യുവതികളെ വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസിനുനേരെയും ഇവര്‍തട്ടിക്കയറി.

വനിതാ പോലീസ് വന്നതിന് ശേഷമേ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ എന്ന് പറഞ്ഞ് വാശി പിടിക്കുകയും ചെയ്തു. തുടര്‍ന്ന് വനിതാ പോലീസ് എത്തിയതിന് ശേഷമാണ് ഇവരെ മൂന്ന് പേരെയും സ്റ്റേഷനിലേക്ക് എത്തിച്ചത്.മദ്യപിച്ച് ലക്ക് കെട്ട പെണ്‍കുട്ടികളില്‍ ഒരാള്‍ നടുറോഡില്‍ ഛര്‍ദ്ദിക്കുകയും ചെയ്തു. മദ്യപിച്ച് വാഹനമോടിച്ചതിന് അടക്കം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.