സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള 2024-ലെ നോബേല്‍ പുരസ്‌കാരം തുര്‍ക്കിയില്‍നിന്നുള്ള ഡാരണ്‍ അസെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍, ജെയിംസ് എ റോബിന്‍സണ്‍ എന്നിവര്‍ക്ക് ലഭിച്ചു. സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് ഇത്തവണത്തെ നോബേല്‍ സമ്മാനം.
അസെമോഗ്ലുവും ജോണ്‍സണും യുഎസിലെ മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലും റോബിന്‍സണ്‍ ചിക്കാഗോ സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്.