back to top
Saturday, January 18, 2025
Google search engine
HomeLatest Newsമുഡ ഭൂമിക്കേസ്:കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കൾ ഇ.ഡി...

മുഡ ഭൂമിക്കേസ്:കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കോൺഗ്രസ് നേതാവും കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കൾ താൽകാലികമായി കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടെകെട്ടിയത്. കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം പ്രതിയും ഭാര്യ ബിഎം പാർവതി രണ്ടാം പ്രതിയുമാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിക്ക് അനുവദിച്ച 14 സൈറ്റുകൾ പുറമെ റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് നഷ്ടപരിഹാരമായി മുഡ അനധികൃതമായി അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതുവഴി ലാഭവും കണക്കിൽ പെടാത്ത പണവും ഉണ്ടാക്കിയെന്നും ഇഡി പറയുന്നു. നിയമവിരുദ്ധമായി ഭൂമി അനുവദിച്ചതിൽ മുൻ മുഡ കമ്മിഷണർ ഡി ബി നടേഷിന്റെ പങ്ക് നിർണായകമാണെന്ന് ഇഡി പ്രസ്താവനയിൽ പറഞ്ഞു. സ്വാധീനമുള്ള വ്യക്തികളുടെയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെയും ബിനാമി/ഡമ്മി വ്യക്തികളുടെ പേരിൽ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments