back to top
Friday, December 27, 2024
Google search engine
HomeLatest Newsകായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: കായിക മന്ത്രി വി.അബ്ദുറഹ്മാൻ

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: കായിക മന്ത്രി വി.അബ്ദുറഹ്മാൻ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു.

നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല.

അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments