കണ്ണൂര്‍: പി.പി. ദിവ്യയെ സ്വീകരിച്ചതില്‍ ന്യായീകരണവുമായി ഇ.പി. ജയരാജന്‍. ദിവ്യ ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ പോലും പോകാന്‍ പാടില്ലെന്നാണോ പറയുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. കൊലക്കുറ്റം ചെയ്താലും ജയിലില്‍ നിന്നിറങ്ങുന്നയാളെ സ്വീകരിക്കാന്‍ ബന്ധുക്കളോ മറ്റുള്ളവരോ പോയെന്നിരിക്കുമെന്നും അത്തരം കാര്യങ്ങളില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരാള്‍ കുറ്റം ചെയ്തു. കൊലക്കുറ്റമാണെങ്കില്‍ പോലും ജയിലില്‍ നിന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ അവരുടെ ബന്ധുക്കള്‍ പോയേക്കും. അത് സ്വാഭാവികമാണ്. അതില്‍ പാര്‍ട്ടിക്ക് എന്തുചെയ്യാന്‍ പറ്റും? പി.പി. ദിവ്യ ജയിലില്‍ നിന്നും പുറത്തുവരുമ്പോള്‍ ആരും സ്വീകരിക്കാന്‍ പോകാന്‍ പാടില്ല എന്നാണോ ഉദ്ദേശിക്കുന്നത്?, ഇ.പി. ചോദിച്ചു.
ദിവ്യയെ സ്വീകരിക്കാന്‍ ബന്ധുക്കളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും പോയിട്ടുണ്ടാകാം. ആരാണ് പോയത് എന്നറിയില്ല. അതെല്ലാം കുറ്റമാണെന്ന് കണ്ടെത്തുകയാണ്. മനുഷ്യന്റെ മാനസികാവസ്ഥയേയും പൊതുസമൂഹത്തിന്റെ ബോധത്തേയും വിലയിരുത്തിക്കൊണ്ടുവേണം ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍. ഇതിനെയൊക്കെ കുറ്റമായി നിരീക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതാണ് തെറ്റ്, ഇ.പി. പറഞ്ഞു