back to top
Thursday, December 26, 2024
Google search engine
HomeLatest Newsനീലേശ്വരത്ത് വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരക്ക് തീപിടിച്ചു;150പേർക്ക് പൊള്ളലേറ്റു, അന്വേഷണത്തിന് പ്രത്യേക സംഘം

നീലേശ്വരത്ത് വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരക്ക് തീപിടിച്ചു;150പേർക്ക് പൊള്ളലേറ്റു, അന്വേഷണത്തിന് പ്രത്യേക സംഘം

കാസർക്കോട്: നീലേശ്വരത്ത് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ച് നൂറിലേറെ പേർക്ക് പൊള്ളലേറ്റു. അപകടമുണ്ടായ ഉടനെ തന്നെ പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്കും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലും പരിയാരും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. അതീവ ഗുരുതരാവസ്ഥയിലുള്ള 20 ഓളം പേരെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ റിപ്പോർട്ടറിനോട് വ്യക്തമാക്കിയത്.

അപകടത്തിൽ 150ഓളം പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഇതിൽ പരിയാരം മെഡിക്കൽ കോളജിലെത്തിച്ച നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഒരാൾക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജ്, മിംസ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം തേജസ്വനി, താലൂക്ക് ആശുപത്രി, മംഗലാപുരം എന്നിവിടങ്ങളിലാണ് ഇപ്പോൾ പൊള്ളലേറ്റവരെ പ്രവേശിച്ചിരിക്കുന്നത്.

വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടറിനോട് വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വകുപ്പുകൾ പിന്നീട് ഉൾപ്പെടുത്തുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പെടുന്ന സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ അതിൻ്റെ തീപ്പൊരി പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ വീഴുകയും ഉ​ഗ്രസ്ഫോടനം ഉണ്ടാകുകയുമായിരുന്നു. ക്ഷേത്രമതിൽക്കെട്ടിന് ചേ‍ർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിന് സമീപം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ധാരാളം പേ‍ർ‌ തെയ്യം കാണാനായി കൂടി നിന്നിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നിരുന്നവ‍ർക്കാണ് ​ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീര‍ർക്കാവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments