Thursday, April 18, 2024
HomeNewsNationalകർഷകർ ഡൽഹിയിലേക്ക്: കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം

കർഷകർ ഡൽഹിയിലേക്ക്: കനത്ത ജാഗ്രതയിൽ രാജ്യതലസ്ഥാനം

ന്യൂഡൽഹി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ർ​ഷ​ക​ർ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​ക്ക്. കനത്ത ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. 2000ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ളി​ൽ കാ​ൽ​ല​ക്ഷ​ത്തോ​ളം വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് നീ​ണ്ട സ​മ​ര​ത്തി​ന് ത​യാ​റെ​ടു​ത്ത് ​ഡ​ൽ​ഹി​യി​ലേ​ക്ക് വ​രു​ന്ന​ത്. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച-​നോ​ൺ പൊ​ളി​റ്റി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്റെ​യും കി​സാ​ൻ മ​സ്ദൂ​ർ മോ​ർ​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ‘ദി​ല്ലി ച​ലോ’ മാ​ർ​ച്ചി​നെ നേ​രി​ടാ​ൻ ഡ​ൽ​ഹി, ഹ​രി​യാ​ന പൊ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 

ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹി യിലേക്ക് പുറപ്പെട്ടു. കർഷകർ‌ ഡൽഹിയിലെത്താതിരിക്കാൻ നൂറ് കണക്കിന് പൊലീ സുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതി ർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹി – ഉത്തർപ്രദേശ് അതിർത്തിയിലും സമീപമേഖലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നതും, ട്രാക്ടറുകളും സമരക്കാരുടെ വാഹനങ്ങളും വിലക്കി. ആയുധങ്ങളും വടികളും നിരോധിച്ചു.

സ​മ​ര​ത്തി​ന് മൂ​ന്നു മാ​സ​മാ​യി ത​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന്റെ ഭാ​ഗ​മാ​യി 23 മ​ഹാ​പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്നു. കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​വ​​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ എ​ല്ലാ ത​ട​സ്സ​ങ്ങ​ളും മ​റി​ക​ട​ന്ന് ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. സ​മ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ട്രെ​യി​നി​ൽ ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട 100 ഓ​ളം വ​രു​ന്ന ക​ർ​ഷ​ക​സം​ഘ​ത്തെ ഭോ​പാ​ലി​ൽ​വെ​ച്ച് മ​ധ്യ​​പ്ര​ദേ​ശ് പൊ​ലീ​സ് ത​ട​ഞ്ഞു​വെ​ച്ചു. സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 12 മു​ത​ൽ ഡ​ൽ​ഹി​യി​ൽ ഒ​രു മാ​​സ​ത്തേ​ക്ക് പൊ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ക്ട​റു​ക​ളു​ടെ ​പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. തോ​ക്കു​ക​ൾ, സ്ഫോ​ട​ക വ​സ്‍തു​ക്ക​ൾ, ചു​ടു​ക​ട്ട​ക​ൾ, ക​ല്ലു​ക​ൾ, പെ​ട്രോ​ൾ, സോ​ഡാ കു​പ്പി എ​ന്നി​വ​യും കൈ​യി​ൽ ക​രു​താ​ൻ പാ​ടി​ല്ല. ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ തി​ക്രു, സിം​ഘു, ഗാ​സി​പൂ​ർ, ബ​ദ​ർ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ പൊ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. യാ​ത്ര ത​ട​യാ​ൻ ഡ​ൽ​ഹി അ​തി​ർ‌​ത്തി​ക​ളി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബും മു​ള്ളു​വേ​ലി​ക​ളും പൊ​ലീ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

സാമൂഹ്യവിരുദ്ധർ മാർച്ചിൽ നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. താങ്ങുവില നിയമപരമാക്കണമെന്നത് അടക്കമുള്ള ആവ ശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി ഇരുപ തിനായിരം കർഷകരെ ങ്കിലും ഡൽഹിയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. കൂടാതെ കാറിലും ബൈക്കിലും ബസിലും മെട്രോ ട്രെയിനുകളിലും എത്തിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി,​ ആഭ്യന്തര മന്ത്രി അമിത് ഷാ,​ കൃഷി മന്ത്രി അർജുൻ മുണ്ട എന്നിവരുടെയും സീനിയർ ബി.ജെ.പി നേതാക്കളുടെയും വസതികൾ കർഷകർ വളയാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി ഇരുനൂറോളം കർഷക സംഘടനകളാണ് സമരത്തിന് പിന്നിൽ.

പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്രം അന്ന് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാ ണ് കർഷകരുടെ ആവശ്യം. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, നിത്യാനന്ദ് റായ്, അർജുൻ മുണ്ട എന്നിവർ കർഷക നേതാക്കളുമായി ചണ്ഡിഗറിൽ ഈ മാസം എട്ടിന് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രിമാരുടെ ചർച്ച ഇന്നും തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments