സരിത നായികയായ സിനിമയിറങ്ങിയേ, പിന്നാലെ  ട്രോളന്മാരും

സരിത നായികയായ സിനിമയിറങ്ങിയേ, പിന്നാലെ  ട്രോളന്മാരും

അധികം കാത്തിരിക്കേണ്ടി വന്നില്ല. സരിത എസ്.നായര്‍ അഭിനയിച്ച വയ്യാവേലി എന്ന സിനിമ പുറത്തിറങ്ങി. അതിനായി ട്രോളന്മാര്‍ കാത്തിരുന്നുവെന്നു വേണം കരുതാന്‍. തെക്കുവടക്ക് ട്രോളുകയാണ്  ഈ സിനിമയെ വിരുതന്മാര്‍. ചിത്രത്തിലെ സരിതയുടെയും മറ്റുള്ള നടീനടന്മാരുടെയും മോശം പ്രകടനത്തെയാണ് ട്രോളുകള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക പുതിയ ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് എത്തുന്നത്. അന്ത്യകൂദാശ എന്ന ചിത്രത്തിലാണ് ഇതിന് മുന്‍പ് സരിത അഭിനയിച്ചത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സരിത പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി നിറയുന്നത്. ശേഷം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രം യൂട്യൂബില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ചിത്രം ഇറങ്ങി അധികം താമസിയാതെ വീഡിയോ ട്രോളുകളും പുറത്തിറങ്ങുകയായിരുന്നു. ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.വി.വി. സന്തോഷ് ആണ് സിനിമയുടെ സംവിധാനം. തിരക്കഥ എഴുതിയത് അശോക് നായര്‍. ഇദ്ദേഹം തന്നെയാണ് സിനിമയുടെ നിര്‍മാതാവ്.