വെടിയേറ്റ് ചത്തനിലയില്‍ ഡോള്‍ഫിനുകള്‍:കൊലയാളിയെ കണ്ടുപിടിച്ചാല്‍ 14 ലക്ഷം രൂപ പാരിതോഷികം

വെടിയേറ്റ് ചത്തനിലയില്‍ ഡോള്‍ഫിനുകള്‍:കൊലയാളിയെ കണ്ടുപിടിച്ചാല്‍ 14 ലക്ഷം രൂപ പാരിതോഷികം

മെക്‌സിക്കോ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് ഡോള്‍ഫിനുകളെയാണ് മെക്‌സിക്കന്‍ കടല്‍ത്തീരത്ത് വെടിയേറ്റ് ചത്തനിലയില്‍ കണ്ടെത്തിയത്.തോ ക്കോ മറ്റ് മാരകായുധങ്ങളോ ഉപയോഗിച്ചാണ് ഡോള്‍ഫിനുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരിക്കുന്നതെന്ന് ജീവശാസ്ത്ര ഗവേഷകര്‍ പറയുന്നു. എന്നാല്‍,ആരാണ് ഇത്തരത്തിലുള്ളൊരു ക്രൂരതയ്ക്ക് പിന്നില്ലെന്ന് വ്യക്തമല്ല. ഡോള്‍ഫിനുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 14 ലക്ഷത്തിലധികം രൂപ പ്രതിഫലമായി നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജനങ്ങള്‍ക്ക് മാത്രമെ ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കാനാകുകയുള്ളൂവെന്ന് എന്‍ഒഎഎ അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു. നാപ്പിള്‍സ് തീരത്താണ് ചത്തടിഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം ഡോള്‍ഫിനിനെ ഫ്‌ളോറിഡാ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ കണ്ടെത്തിയത്.മുഖത്ത് വെടിയേറ്റതോ മറ്റ് മാരകായുധങ്ങളോ ഉപയോഗിച്ച് ആക്രമണം നടത്തിയ നിലയിലായിരുന്നു മൃതദേഹം.ഇത് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുശേഷം ശരീരത്തിന്റെ ഇടതുഭാഗത്ത് വെടിയുണ്ടയേറ്റതായി മറ്റൊരു ഡോള്‍ഫിനെ ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ പെന്‍സകോള തീരത്തു നിന്നും ലഭിച്ചിരുന്നു.

കുറച്ചുവര്‍ഷങ്ങളായി ഇത്തരത്തില്‍ ഇവിടെ ചത്തു തീരത്തടിയുന്നത് നിരവധി ഡോള്‍ഫിനുകളാണ്. കഴിഞ്ഞ വര്‍ഷം സമാനമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ വെടിയേറ്റ നിലയില്‍ ഡോള്‍ഫിനുകളെ കണ്ടെത്തിയിരുന്നു. ഇതുകൂടാതെ അമേരിക്കയുടെ തെക്കുകിഴക്കന്‍ പ്രദേശത്തുനിന്നും അസാധാരണ മുറിവുകളുമായി 2002നുശേഷം ഇതുവരെ 29 ഡോള്‍ഫിനുകളെ കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു.