back to top
Wednesday, February 5, 2025
Google search engine
HomeLatest Newsകൊച്ചിയിൽ വീണ്ടും വൻ തീപിടുത്തം; ചെമ്പുമുക്കിലെ ആക്രി കടക്കാണ് തീപിടിച്ചത്

കൊച്ചിയിൽ വീണ്ടും വൻ തീപിടുത്തം; ചെമ്പുമുക്കിലെ ആക്രി കടക്കാണ് തീപിടിച്ചത്

കൊച്ചി കാക്കനാട് ചെമ്പുമുക്കില്‍ വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തി. 

ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടായിരുന്നു. ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേ​ഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. 

വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്. വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

നിലവിൽ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂള്‍ പ്രവര്‍ത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കഴിഞ്ഞ മാസവും എറണാകുളത്ത് ആക്രി കടയിൽ വൻ തീപിടിത്തമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments