സ്വർണ വില ഇടിയുന്നു

സ്വർണ വില ഇടിയുന്നു

തിരുവനന്തപുരം: കുത്തനെ കുതിച്ചുയർന്നെങ്കിലും സംസ്ഥാനത്ത്  ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 29,880 രൂപയാണ് നിരക്ക്. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 3,770 രൂപയായിരുന്നു നിരക്ക്, പവന് 30,160 രൂപയും.