സ്വർണ വില ഇടിയുന്നു

സ്വർണ വില ഇടിയുന്നു

സ്വര്‍ണ്ണ വിപണിയിൽ ഇന്നും ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ കുറവ് ഉണ്ടാകുന്നത്. ഇന്ന് മാത്രം 240 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 29,920രൂപയായി. ഇന്നലെയും 240 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്.