back to top
Friday, December 27, 2024
Google search engine
HomeLatest Newsതൃശൂരില്‍ സ്വര്‍ണം കവര്‍ന്ന സംഘത്തിൻ്റെ തലവന്‍ റോഷന്‍ ഇന്‍സ്റ്റ താരം;22 കേസുകളില്‍ പ്രതി

തൃശൂരില്‍ സ്വര്‍ണം കവര്‍ന്ന സംഘത്തിൻ്റെ തലവന്‍ റോഷന്‍ ഇന്‍സ്റ്റ താരം;22 കേസുകളില്‍ പ്രതി

തൃശൂര്‍: തൃശൂരില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിൻ്റെ നേതാവ് റോഷന്‍ ഇന്‍സ്റ്റഗ്രാം താരം. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്ത് റോഷന് അരലക്ഷം ഫോളോവേഴ്‌സുണ്ട്. റോഷന്‍ മോഷ്ടാവാണെന്ന് ഫോളോവേഴ്‌സിന് മിക്കവര്‍ക്കും അറിയില്ല. തമിഴ്‌നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 22 കേസുകളില്‍ പ്രതിയാണ് ഇയാള്‍.

റോഷന്‍ വര്‍ഗീസ് ഉപയോഗിച്ചിരുന്ന കാർ ഡി.വൈ.എഫ്.ഐ. തിരുവല്ല ടൗണ്‍ വെസ്റ്റ് മേഖല കമ്മിറ്റി അംഗമായ ഷാഹുല്‍ ഹമീദിൻ്റേതാണ്. ഈ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേശീയപാത കല്ലിടുക്കില്‍ സിനിമാസ്റ്റൈലില്‍ കാര്‍ തടഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ റോഷന്‍ അടക്കമുള്ള അഞ്ച് പ്രതികളെ കഴിഞ്ഞദിവസമാണ് തൃശ്ശൂര്‍ പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും അയല്‍സംസ്ഥാനങ്ങളിലും സമാനസംഭവങ്ങളില്‍ പ്രതിയായ റോഷന്‍ വര്‍ഗീസാണ് തൃശ്ശൂരിലെ കവര്‍ച്ചയുടെയും മുഖ്യസൂത്രധാരന്‍. തുടര്‍ന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്ന പജീറോ കാറും തിരുവല്ലയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, ഈ കാര്‍ ഷാഹുല്‍ ഹമീദിൻ്റെ പേരിലുള്ളതായിരുന്നു. ഇതോടെ ഷാഹുല്‍ ഹമീദും റോഷനും തമ്മിലുള്ള ബന്ധവും ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹന കച്ചവടക്കാരന്‍ കൂടിയായ ഇയാളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണം തട്ടിയെടുത്തത്. തൃശ്ശൂര്‍ കിഴക്കേക്കോട്ട നടക്കിലാല്‍ അരുണ്‍ സണ്ണി, സുഹൃത്ത് ചാലക്കുടി കോട്ടാത്തുപറമ്പില്‍ റോജി തോമസ് എന്നിവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടരക്കിലോ സ്വര്‍ണം കവരുകയായിരുന്നു. മൂന്നു കാറുകളിലായി എത്തിയ 11 അംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.

ഒന്നാംപ്രതി റോഷന്‍ വര്‍ഗീസിന് തിരുവല്ല, ചങ്ങനാശ്ശേരി, ചേര്‍ത്തല സ്റ്റേഷനുകളിലായി 22 കേസുകളും ഷിജോ വര്‍ഗീസിന് തിരുവല്ല, കോട്ടയം, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി ഒന്‍പത് കേസുകളും സിദ്ദിഖിന് മതിലകം, കൊടുങ്ങല്ലൂര്‍, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി എട്ട് കേസുകളും നിഷാന്തിന് കൊണ്ടോട്ടി സ്റ്റേഷനില്‍ ഒരു കേസും നിഖില്‍നാഥിന് മതിലകം, കാട്ടൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളിലായി 12 കേസുകളും നിലവിലുണ്ട്. കവര്‍ച്ചയുടെ പ്രധാന സൂത്രധാരന്‍ റോഷന്‍ വര്‍ഗീസാണെന്നും കര്‍ണാടകയിലും കേരളത്തിലും തമിഴ്നാട്ടിലും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments