വെടിയുണ്ട വിഴുങ്ങുന്ന പൊലീസിനിടയില്‍ ഇങ്ങനെയും പൊലീസുണ്ട്

വെടിയുണ്ട വിഴുങ്ങുന്ന പൊലീസിനിടയില്‍ ഇങ്ങനെയും പൊലീസുണ്ട്

ശിശു സൗഹൃദ പൊലീസ് സ്റ്റേഷനെന്ന് എഴുതി വച്ചാല്‍ പോരാ.പഴയന്നൂര്‍ പൊലീസിനെപ്പോലെ പ്രവര്‍ത്തിക്കണം.വെടിയുണ്ട വിഴുങ്ങുന്ന പൊലീ സുകാര്‍ക്കിടയില്‍ ഇങ്ങനെയും ചില പൊലീസുകാര്‍.ചീരക്കുഴി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരനായ അതുലിന്‍റെ പന്ത് മുതി ര്‍ന്ന കുട്ടികള്‍ എടുത്തു കൊണ്ടു പോയി.വീടിനടുത്തുള്ള മൈതാനത്ത് കളിക്കാന്‍ വന്ന മുതിര്‍ന്ന കുട്ടികളാണ് പന്ത് എടുത്തുകൊണ്ടുപോയത്.വീട്ടു കാരോട് കാര്യം കരഞ്ഞുപറഞ്ഞിട്ടും ഫലമില്ലാതായതോടെ അതുല്‍ പോലീസിന്‍റെ സഹായം തേടുകയായിരുന്നു.ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പഴയന്നൂര്‍ പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍ കണ്ടെത്തി.പിന്നീട് അമ്മയുടെ ഫോണില്‍ നിന്ന് സ്റ്റേഷനിലേക്ക് വിളിച്ച് പന്ത് നഷ്ടപ്പെട്ട വിവരം അറിയിച്ചു.

ഫെബ്രുവരി ഒന്നാംതീയതിയാണ് മുറ്റത്തുനിന്ന് ഫുട്ബോള്‍ നഷ്ടപ്പെട്ടത്.വീട്ടിലെല്ലാവരും പുറത്തുപോയപ്പോഴാണ് സംഭവം.പരാതി അറിയിച്ച അതുല്‍ ഇടയ്ക്ക് സ്റ്റേഷനില്‍ വിളിച്ച് കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു.അതുലിന്‍റെ സങ്കടം കണ്ടിട്ടാകാം എസ്.ഐ.ജയപ്രദീപ് പുതിയ ഫുട്‌ബോള്‍ വാങ്ങിനല്‍കാമെന്നു പറഞ്ഞു.പക്ഷേ തന്‍റെ പഴയ ഫുട്‌ബോള്‍ മതിയെന്നായിരുന്നു അതുലിന്‍റെ സങ്കടം നിറഞ്ഞ മറുപടി. അതോടെ പന്ത് കണ്ടെത്തി നല്‍കാമെന്ന് പോലീസ് ഉറപ്പ് നല്‍കി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപത്തുള്ള സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് ഫുട്‌ബോള്‍ എടുത്തതെന്നു മനസ്സിലായി.ഇവരെ ക്കൊണ്ടുതന്നെ പന്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു.വിദ്യാര്‍ഥികളായതിനാല്‍,കേസെടുക്കാതെ അവരുടെ അധ്യാപകരുടെ സാന്നിധ്യത്തില്‍ പ്രശ്നം പരിഹരിച്ചു.തുടര്‍ന്ന് അതുലിനെയും അമ്മയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പന്ത് കൈമാറി.എ.എസ്.ഐ.പ്രദീപ്കുമാര്‍,ബിസ്മിത,അനീഷ് എന്നി വരുടെ നേതൃത്വത്തിലാണ് പന്ത് കണ്ടെത്തിയതും അതുലിന് തിരിച്ച് നല്‍കിയതും.സ്റ്റേഷനിലെത്തുന്ന എല്ലാ പരാതികളിലും പരിഹാരം കാണു കയാണ് ലക്ഷ്യമെന്ന് എസ്.എച്ച്.ഒ.എം.മഹേന്ദ്രസിംഹന്‍ പറഞ്ഞു. കോടത്തൂര്‍ കോന്നംപ്ലാക്കല്‍ സുധീഷിന്‍റെയും പ്രിയയുടെയും മകനാണ് അതുല്‍.