മെട്രോ ട്രെയിനിനുള്ളില്‍വച്ച് യുവതിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം:ഒരാൾ അറസ്റ്റിൽ  

മെട്രോ ട്രെയിനിനുള്ളില്‍വച്ച് യുവതിക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം:ഒരാൾ അറസ്റ്റിൽ  

ദില്ലി: മെട്രോ ട്രെയിനിനുള്ളില്‍വച്ച് യുവതിക്ക് മുന്നില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ച ഇരുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.സിവില്‍ എഞ്ചി നീയറായ അഭിലാഷ് കുമാര്‍ എന്നായളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സുല്‍ത്താന്‍പൂര്‍ സ്വദേശിയായ പ്രതിയെ പിഎസ് ഗീതോര്‍ണി എന്ന യുവതി യുടെ പരാതിയില്‍ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ട്വിറ്ററിലൂടെയാണ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഗീതോര്‍ണി ലോകത്തെ അറിയിക്കുന്നത്.സംഭവം നടന്ന ദിവസം രാത്രി ഗുരുഗ്രാമില്‍നിന്ന് ദില്ലിയിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു യുവാവ് തനിക്കുനേരെ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചതെന്ന് ഗീതോര്‍ണി ട്വീറ്റില്‍ വ്യക്തമാക്കി. സംഭവം ശ്രദ്ധയില്‍പ്പെട്ട ദില്ലി വനിതാ കമ്മീഷന്‍ സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

തുടര്‍ന്ന് ദില്ലി മെട്രോ റെയില്‍ പൊലീസ് ഗീതോര്‍ണിയുടെ പരാതിയില്‍ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.ദില്ലി മെട്രോ റെയി ല്‍ കോര്‍പ്പറേഷന്‍ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ (എഎഫ്സി) ഗേറ്റ്‌സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി യെ പിടികൂടിയതെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു.

വളരെ വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ദില്ലി മെട്രോ റെയില്‍ പൊലീസിന് പിടികൂടിയത്.പ്രതി തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കോണ്‍ടാക്റ്റ് ലെസ് സ്മാര്‍ട്ട് കാര്‍ഡുകള്‍ (സിഎസ്സി) ഓണ്‍ലൈന്‍ വഴി റീചാര്‍ജ് ചെയ്തിരുന്നു.ഇതാണ് പൊലീസിന് പ്രതിയെ പിടി കൂടാന്‍ സഹായകമായത്.ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് ദില്ലി മെട്രോ റെയില്‍ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.അവിവിവാഹി തനായ അഭിലാഷ് ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ യാത്രക്കാരുമായി പങ്കുവച്ചിട്ടുണ്ട്.സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ട്രെയിന്‍ ഓപ്പറേറ്റര്‍മാരെ അറിയിക്കുകയോ അടിയന്തര അലാറം ബട്ടണ്‍ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ഡിഎം ആര്‍സി യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.