back to top
Thursday, November 21, 2024
Google search engine
HomeLatest Newsനാട്ടാന പരിപാലന ചട്ടങ്ങള്‍: കോടതി വിധി പരിശോധിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

നാട്ടാന പരിപാലന ചട്ടങ്ങള്‍: കോടതി വിധി പരിശോധിക്കും : മന്ത്രി എ.കെ.ശശീന്ദ്രന്‍

ല്‍സവങ്ങള്‍ക്ക് ക്ഷേത്രാങ്കണത്തിലോ മറ്റു സ്ഥലങ്ങളിലോ ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്നും വാദ്യമേളങ്ങളില്‍ നിന്നും നിര്‍ദ്ദിഷ്ട അകലം പാലിക്കണമെന്നതും സമയക്രമങ്ങളും ഉള്‍പ്പെടെയുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുന്നകാര്യം പരിഗണിക്കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ തന്നെ തടസ്സമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ പ്രായോഗിക വശങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

ആന പരിപാലനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍, 2012-ലെ ചട്ടങ്ങള്‍, ബഹു.സുപ്രീംകോടതിയുടെ 2015 ആഗസ്ത് 18-ലെ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബഹു.ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

കരട് നാട്ടാനപരിപാലന ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ഉപയോക്താക്കളുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഒരു ശില്‍പ്പശാല ഈ മാസം 20-ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, മറ്റ് ബന്ധപ്പെട്ട ദേവസ്വം പ്രതിനിധികള്‍, ആനഉടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, നിയമവിദഗ്ധര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments