ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ രഹസ്യ സമ്പാദ്യ കേന്ദ്രം കണ്ടെത്തിയെന്ന് ഇസ്രായേല്‍. ബെയ്‌റൂട്ടിലെ ആശുപത്രിയ്ക്ക് താഴെയുള്ള ഹിസ്ബുള്ളയുടെ രഹസ്യ ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവും ഉണ്ടെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ സമ്പത്ത് വിനിയോഗിക്കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അല്‍-ഖര്‍ദ് അല്‍-ഖസന്‍ തുടങ്ങി ഹിസ്ബുള്ളയുടെ സമ്പത്ത് സൂക്ഷിച്ചിരിക്കുന്നുവെന്ന് സംശയമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ഞായറാഴ്ച വ്യോമാക്രമണം നടത്തിയിരുന്നുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
‘ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ഹിസ്ബുള്ളയുടെ കഴിവ് ഞങ്ങള്‍ തകര്‍ക്കും. ഹസന്‍ നസ്‌റല്ലയുടെ രഹസ്യ ബങ്കറില്‍ കോടിക്കണക്കിന് ഡോളറും സ്വര്‍ണ്ണവുമാണ് ഹിസ്ബുള്ള സൂക്ഷിച്ചിരിക്കുന്നത്. ബെയ്‌റൂട്ടിലെ അല്‍-സഹേല്‍ ആശുപത്രിയ്ക്ക് അടിയിലാണ് ഈ ബങ്കര്‍ സ്ഥിതി ചെയ്യുന്നത്,’ ഹഗാരി പറഞ്ഞു. അല്‍-ഖര്‍ദ് അല്‍-ഹസന്‍ എന്ന ഹിസ്ബുള്ളയുടെ സാമ്പത്തിക സ്ഥാപനത്തിന്റെ 15 ഓളം ശാഖകള്‍ കേന്ദ്രീകരിച്ച് ഇസ്രായേല്‍ ആക്രമണം നടത്തി.
ഹിസ്ബുള്ളയുടെ സാമ്പത്തിക സ്രോതസുകള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമസേന നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍. ഹിസ്ബുള്ള മേധാവിയായിരുന്ന സയ്യിദ് ഹസന്‍ നസ്‌റുള്ളയുടെ, ബെയ്‌റൂത്തിലെ അല്‍ സഹല്‍ ആശുപത്രിക്ക് താഴെയുള്ള ബങ്കറിലാണ് ഇത്രയും പണമുള്ളതെന്നും ഐഡിഎഫിന്റെ വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കുന്നു.
‘കണക്കുകള്‍ പ്രകാരം പണമായി 50 കോടി ഡോളറും (ഏകദേശം 4200 കോടി രൂപ) കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണവും ബങ്കറില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പണം ലെബനന്റെ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാനാകും’-ഹഗാരി വ്യക്തമാക്കുന്നു.
ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനമായ അല്‍-ഖര്‍ദ് അല്‍-ഹസ്സന്‍ (എക്യുഎഎച്ച്) ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് ഞാറാഴ്ച്ച രാത്രി ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്. സന്നദ്ധ സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള എക്യുഎഎച്ച് ഹിസ്ബുള്ളയുടെ ഒരു നിര്‍ണായക സാമ്പത്തിക സ്രോതസാണൈന്നാണ് അമേരിക്കയും ഇസ്രയേലും ആരോപിക്കുന്നത്. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണവും പണവും സൂക്ഷിക്കുന്നതും എക്യുഎഎച്ച് ആണെന്നുമാണ് ഇരുരാജ്യങ്ങളുടേയും ആരോപണം.