back to top
Thursday, November 21, 2024
Google search engine
HomeLatest Newsമഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം; ഇറാന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നു

മഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം; ഇറാന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങുന്നു

ദുബായ്: മഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ ഇറാന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കാത്ത പുറത്തിറങ്ങുന്നത് സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. നിരത്തുകളിലൂടെ വൈകുന്നേരങ്ങളില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ നടന്നുപോകുന്നത് കാണാം. സോഷ്യല്‍ മീഡിയയില്‍ അടക്കം മാറിയ സാഹചര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

എന്നാല്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കെതിരായ ഭരണകൂട നീക്കങ്ങള്‍ ഇപ്പോഴും തുടരുന്നതായാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട ഒടുവിലത്തെ റിപ്പോര്‍ട്ട് പറയുന്നത്.

2022 സെപ്റ്റംബര്‍ 16-നാണ് 22-കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടത്. ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് മഹ്‌സ അമിനിയെ പിടികൂടിയതും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തത്. അമിനിയുടെ മരണത്തെത്തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളാണ് ഇറാനില്‍ അരങ്ങേറിയത്. തെരുവിലിറങ്ങിയ സ്ത്രീകള്‍ ശിരോവസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് രോഷം പ്രകടിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments