താരനകറ്റാൻ ഒരു അടിപൊളി വിദ്യ

താരനകറ്റാൻ ഒരു അടിപൊളി വിദ്യ

ആൺ പെൺ വ്യത്യാസം ഇല്ലാതെ ഏവരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് താരൻ. താരനകറ്റാൻ ഒരു അടിപൊളി വിദ്യയുമായി എത്തിയിരിക്കുകയാണ് പട്ടണം റഷീദ് മേക്കപ്പ് അക്കാദമി. അക്കാദമിയുടെ ഫേസ് ബുക്ക് പേജിലാണ് പൊടിക്കൈ പങ്കു വച്ചിട്ടുളളത്.

ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാനുളള സാധ്യതയുണ്ട്. തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.

 ഉള്ളിയുടെ നീരും നാരങ്ങ നീരും ചേര്‍ത്ത് യോജിപ്പിച്ച് സ്ഥിരമായി ഉപയോഗിച്ചാല്‍ താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറുമെന്നാണ് കുറിപ്പില്‍ പറയുന്നത്. ചെറുനാരങ്ങ നീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകി കളയുന്നതും താരന്‍ കുറയ്ക്കും.