back to top
Friday, December 27, 2024
Google search engine
HomeLatest Newsലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു; ജാമ്യനടപടികൾക്ക് ശേഷം വിട്ടയക്കും

ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു; ജാമ്യനടപടികൾക്ക് ശേഷം വിട്ടയക്കും

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റുചെയ്തു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ, ചോദ്യം ചെയ്യലിനുശേഷമാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നടപടി. നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും. ജാമ്യനടപടികൾക്ക് ശേഷം എറണാകുളം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാകും വിട്ടയക്കുക.

അമ്മ സംഘടനയിൽ അം​ഗത്വം വാ​ഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയർ ആർട്ടിസ്റ്റിനോട് ലൈം​ഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. കേസിൽ നേരത്തെ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments