പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി

പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി

ബേ ഓവല്‍:  ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് സമ്പൂർണ തോൽവി. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ മൂന്നോ അതിലധികമോ മത്സരങ്ങളുള്ള വിദേശ ഏകദിന പരമ്പരയില്‍ സമ്പൂർണ തോൽവി ഏറ്റുവാങ്ങുന്നത്.

ബേ ഓവലില്‍ അഞ്ച് വിക്കറ്റിൻ്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ 296 റണ്‍സ് 17 പന്ത് ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് മറികടന്നു. സ്‌കോര്‍: ഇന്ത്യ-296/7 (50.0), ന്യൂസിലാന്‍ഡ്- 300/5 (47.1).

ഓപ്പണര്‍മാരായ ഹെൻ്റി നിക്കോള്‍സിൻ്റെ 80 ഉം മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 66 ഉം കിവീസിന് ശക്തമായ അടിത്തറ പാകി. 32 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ടോം ലാഥമിനെ കൂട്ടുപിടിച്ച് കോളിന്‍ ഗ്രാന്‍ഹോം(28 പന്തില്‍ 58) നടത്തിയ വെടിക്കെട്ടാണ് കിവികളെ ജയിപ്പിച്ചത്. അതേസമയം ഠാക്കൂറും സെയ്നിയും അടക്കമുള്ളവര്‍ കണക്കിന് അടിവാങ്ങി. മൂന്ന് വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചാഹലിൻ്റെ പ്രകടനം പാഴായി.