back to top
Tuesday, January 28, 2025
Google search engine
HomeSportsനനഞ്ഞ പിച്ചിൽ ഹിറോയിസം കാട്ടാനിറങ്ങി; ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര,...

നനഞ്ഞ പിച്ചിൽ ഹിറോയിസം കാട്ടാനിറങ്ങി; ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര, 46ന് ഓൾ ഔട്ട്

രിത്രത്തിലെ ഏറ്റവും കുറഞ്ഞ റൺസിന് ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനം 46 റൺസിന് ഓൾ ഔട്ടായാണ് ടീം ഇന്ത്യ നാണക്കേടിൻ്റെ റിക്കോർഡ് കുറിച്ചത്. ബാറ്റ് ചെയ്യാനുള്ള ക്യാപ്റ്റൻ രോഹിത് ശര്മയുടെ അപ്രതീക്ഷിത തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തി . നായകനടക്കം അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാന്മാർ സംപൂജ്യരായി പുറത്തായി.

പിച്ചിലെ ഈര്‍പ്പവും മൂടിക്കെട്ടിയ രാവിലത്തെ അന്തരീക്ഷവും പേസര്‍മാരെ അകമഴിഞ്ഞ് തുണയ്ക്കുമെന്നുള്ള കാര്യമൊന്നും ഇന്ത്യ ടീം ഗൗരവമായി എടുത്തില്ലെന്നുവേണം കരുതാന്‍. ചിന്നസ്വാമിയിലെ പിച്ച് സ്പിന്നര്‍മാരുടെ പറുദീസയാണെന്ന മുന്‍കാല അനുഭവങ്ങളായിരിക്കാം ഒരുപക്ഷേ ടോസ് നേടിയിട്ടും ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാന്‍ രോഹിത്തിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കളിയാരംഭിച്ചതോടെ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

വെറും മൂന്ന് പേസര്‍മാരെ മാത്രം ഉപയോഗിച്ച് 188 പന്തുകള്‍ക്കുള്ളില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ കിവീസ് കടപുഴക്കി. അതും വെറും 46 റണ്‍സിന്.

2020-ല്‍ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ 36 റണ്‍സിനും 1974-ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ 42 റണ്‍സിനും പുറത്തായശേഷമുള്ള ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറും ബെംഗളൂരുവില്‍ പിറന്നു. നാട്ടില്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും. 1987-ല്‍ ഡല്‍ഹിയില്‍ വെസ്റ്റിന്‍ഡീസിനോട് 75 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു നാട്ടില്‍ ഇതിനു മുമ്പത്തെ ഇന്ത്യയുടെ ചെറിയ ടെസ്റ്റ് സ്‌കോര്‍.

വെറും 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയും 22 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറുര്‍ക്കും ചേര്‍ന്നാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ പവലിയനിലേക്കയച്ചത്. 49 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പിന്നീട് ടീമില്‍ രണ്ടക്കം കണ്ടത് 13 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ മാത്രം. വിരാട് കോലി (0), സര്‍ഫറാസ് ഖാന്‍ (0), കെ.എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0), ആര്‍. അശ്വിന്‍ (0) തുടങ്ങിയവരെല്ലാം പിച്ചില്‍ കുത്തിവരുന്ന പന്തില്‍ എന്ത് സംഭവിച്ചെന്ന പോലും മനസിലാകാതെ കീഴടങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2) പിച്ചിന്റെ സ്വഭാവം പോലും മനസിലാക്കാന്‍ നില്‍ക്കാതെ ടിം സൗത്തിയെ പഞ്ഞിക്കിടാനിറങ്ങിയ കുറ്റി തെറിച്ച് പുറത്തായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments