ഇന്ത്യൻ വനിത ലീഗിൽ ഗോകുലം എഫ്.സി. ചാമ്പ്യന്മാർ

ഇന്ത്യൻ വനിത ലീഗിൽ ഗോകുലം എഫ്.സി. ചാമ്പ്യന്മാർ

ബെംഗളൂരു: ചരിത്രം കുറിച്ച് ഗോകുലം കേരളം എഫ്.സി. ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ മണിപ്പുരി ക്ലബ്ബ് ക്രിപ്‌സയെ(3-2) തോല്‍പ്പിച്ചാണ് കേരളം വിജയ കിരീടം ചൂടിയത്. ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്തത്.      

ക്യാപ്റ്റന്‍ ദങ്‌മെയ് ഗ്രെയ്‌സ്, രത്തന്‍ബാല ദേവി എന്നിവരുടെ വകയായിരുന്നു ക്രിപ്‌സയുടെ ഗോളുകള്‍. ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു ടീം വനിതാ ലീഗില്‍ കിരീടം ചൂടുന്നത്. ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍, റൈസിങ് സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാര്‍.