ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ വിക്ഷേപണം ജിസാറ്റ്- 30 വിജയകരം

ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ വിക്ഷേപണം ജിസാറ്റ്- 30 വിജയകരം

ഫ്രഞ്ച് ഗയാന: ഈ വർഷത്തെ ഇന്ത്യയുടെ ആദ്യ ദൗത്യം വിജയകരം. ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 ൻ്റെ വിക്ഷേപണമാണ്  വിജയകരമായത്.  യൂറോപ്യന്‍ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്‌പേസാണ് വാണിജ്യാടിസ്ഥാനത്തില്‍ വിക്ഷേപണം നടത്തിയത്.

 ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ജിസാറ്റ് 30 മുതല്‍ കൂട്ടാകും.ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്‌ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി പറ്റും. ഉപഗ്രഹത്തിന് 15 വര്‍ഷം ആയുസുണ്ടാകുമെന്നാണ് ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍.