back to top
Wednesday, January 29, 2025
Google search engine
HomeLatest Newsഐപിഎൽ താരലേലം: അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ എന്നിവർ "അൺസോൾഡ്"

ഐപിഎൽ താരലേലം: അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ എന്നിവർ “അൺസോൾഡ്”

ജിദ്ദ (സൗദി അറേബ്യ) : ഐപിഎൽ താരലേലത്തിൽ  ഇന്ത്യൻ താരങ്ങളായ അജിൻക്യ രഹാനെ, മയാങ്ക് അഗർവാൾ, പൃഥ്വി ഷാ, ഷാർദുൽ താക്കൂർ എന്നിവരെ വാങ്ങാൻ ആളില്ല. ലേലത്തിന്റെ രണ്ടാം ദിവസമായിരുന്നു ഇവരെ ലേലത്തിന്‌ വച്ചത്‌.

 ഇന്ത്യൻ ടീമിനു പുറത്തായിട്ട് നാളുകളായെങ്കിലും, ഭുവനേശ്വർ കുമാറിനെ ആർസിബി 10.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. അടുത്തിടെ സമാപിച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വൻ്റി 20 പരമ്പരയിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മാർക്കോ യാൻസനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വാങ്ങി. ഐപിഎലിൽ മികച്ച റെക്കോർഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസിയെ 2 കോടി രൂപയ്ക്ക് ഡൽഹിയും വിൻഡീസ് താരം റോവ്മൻ പവലിനെ 1.5 കോടിക്ക് കൊൽക്കത്തയും ടീമിലെത്തിച്ചു. വാഷിങ്ടൻ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്തും ജോഷ് ഇൻഗ്ലിസിനെ 2.60 കോടിക്ക് പഞ്ചാബും സ്വന്തമാക്കി.

ലേലത്തിൻ്റെ ആദ്യ ദിവസം ഇന്ത്യൻ വിക്കറ്റ്‌ കീപ്പർ ബാറ്റർ ഋഷഭ്‌ പന്തിനെ ലക്‌നൗ സൂപ്പർ ജയൻ്റ്സ്‌ ടീമിലെത്തിച്ചത്‌ 27 കോടി രുപയ്‌ക്ക്‌. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ്‌ തുകയാണിത്. മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ്‌ അയ്യറെ പൊന്നും വില നൽകി പഞ്ചാബ്‌ കിങ്‌സ്‌ ടീമിലെത്തിച്ചു. 26.5 കോടി രൂപയാണ്‌ ശ്രേയസിനായി പഞ്ചാബ്‌ മുടക്കിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments