back to top
Sunday, January 26, 2025
Google search engine
HomeLatest Newsഅൽമുക്താദിർ ജ്വല്ലറിയിൽ ആദായ നികുതി റെയ്ഡ്; 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി പരിശോധന...

അൽമുക്താദിർ ജ്വല്ലറിയിൽ ആദായ നികുതി റെയ്ഡ്; 380 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി പരിശോധന തുടരുന്നു

കൊച്ചി : അൽമുക്താദിർ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡിൽ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് കണ്ടെത്തൽ.  കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന പുരോഗമിക്കുന്നത്. 

മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ല. 

പഴയ സ്വർണം വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത്. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നു.  അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തി. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയിഡ് നടത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments