തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങളുടെ ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെങ്കിലും ടീമിനെ നയിക്കുന്ന ആളെന്ന നിലയിൽ സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ്. ഒരു ടീമിനെ നയിക്കുമ്പോൾ വിജയങ്ങളും പരാജയങ്ങളും ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടുക എന്നത് മാത്രമാണ് വഴി.
വി. മുരളീധരന്റെ കാലത്തും തെരഞ്ഞെടുപ്പിൽ തോൽവി സംഭവിച്ചിട്ടുണ്ട്. അന്ന് അദ്ദേഹത്തോട് ആരും രാജി ആവശ്യപ്പെട്ടില്ല. വിവാദങ്ങളെല്ലാം കോൺഗ്രസിന്റെ പ്രചാരവേലയാണെന്നും കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന് രംഗത്ത് വന്നു.ഒരുമാസം കെ സുരേന്ദ്രന് ഇവിടെ തമ്പടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ നേട്ടമെങ്കിലും കിട്ടിയത്. അല്ലെങ്കില്‍ ഇതിനേക്കാള്‍ പരിതാപകരമാകുമായിരുന്നു. ബിജെപിക്കും ഇത്ര മാത്രം അടിത്തറയേ ഉള്ളൂവെന്നാണോയെന്നും ശിവരാജന് ചോദിച്ചു. ശോഭാ സുരേന്ദ്രനെതിരായ ആരോപണവും ശിവരാജന് തള്ളി. അവര്‍ പാവം സ്ത്രീയാണ് അവരെ വെറുതെ വിടുക. ശോഭ ബിജെപിയുടെ ജനകീയ മുഖമാണ്. ശോഭയെ മത്സരിപ്പിച്ചിരുന്നെങ്കില്‍ ഇവിടെ ചിത്രം മാറുമായിരുന്നു.
നഗരസഭയിലെ ഏതു കൗണ്‍സിലര്‍മാരാണ് പ്രവര്‍ത്തിക്കാതിരുന്നതെന്ന് കെ സുരേന്ദ്രന് പറയട്ടെ. ശോഭ സുരേന്ദ്രന്റെ ഡ്രൈവര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. അയാള്‍ക്ക് കണ്ണാടിയില്‍ ആരെ അറിയും?. അയാളുടേത് ഡ്രൈവര്‍ പണിയല്ലേ?.. ജയിച്ചാല്‍ ക്രെഡിറ്റ് കൃഷ്ണകുമാറിന്, തോറ്റാല്‍ കാരണം ശോഭ സുരേന്ദ്രന്. ആ പണിയൊന്നും വേണ്ട. ആ നിലപാട് ശരിയല്ലെന്നും ശിവരാജന് അഭിപ്രായപ്പെട്ടു.
പാലക്കാട്ടെ പ്രഭാരി കോഴിക്കോട്ടുകാരനായ രഘുനാഥാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറു മാസം മുമ്പേ തന്നെ കെ സുരേന്ദ്രനോട്, പ്രഭാരിയെ മാറ്റാതെ പാലക്കാട് മണ്ഡലത്തില്‍ ഒരു വോട്ടും കിട്ടാന്‍ പോകുന്നില്ലെന്ന് പറഞ്ഞിരുന്നതാണ്. ഇയാള്‍ പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്ന പ്രഭാരിയാണ്, ശിവരാജൻ ആരോപിച്ചു.
അതേസമയം, പാലക്കാട്ടെ കനത്ത തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ രംഗത്തെത്തി. സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് പ്രമീള പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ മാറ്റിയാൽ നന്നാകുമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സി. കൃഷ്ണകുമാറിനെ മാറ്റാറായില്ലേ എന്ന് പൊതുജനം ചോദിച്ച സാഹചര്യത്തിലാണ് സ്ഥാനാർഥി മാറ്റം ആവശ്യപ്പെട്ടതെന്നും പ്രമീള വ്യക്തമാക്കി.
അതേസമയം, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ വോട്ട് മറിച്ചെന്ന ആരോപണം പ്രമീള ശശിധരൻ തള്ളി. ആർ.എസ്.എസിലൂടെ പ്രവർത്തിച്ചുവന്ന ഒരാൾക്കും വോട്ട് മറിക്കാൻ സാധിക്കില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് ജനമാണ് തീരുമാനിക്കുന്നത്. അതാണ് തെരഞ്ഞെടുപ്പിൽ വ്യക്തമായത്. തന്റെ വാർഡിൽ വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും നഗരസഭ ഭരണത്തിൽ പാളിച്ചയില്ലെന്നും പ്രമീള പറഞ്ഞു.
പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണ്. സ്ഥാനാർഥിയാക്കണമെന്ന് ഒരാൾ പറഞ്ഞാൽ സംസ്ഥന, കേന്ദ്ര നേതൃത്വം അംഗീകരിക്കാൻ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കിൽ കേന്ദ്ര നേതൃത്വം പരിശോധിക്കേണ്ടതാണ്. അത് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാർഥിയെ കുറിച്ച് പരാതി ഉയർന്നിരുന്നു. അതിനെ മറികടന്നുള്ള പ്രചാരണമാണ് നടത്തിയത്. സി. കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി നിന്നു. ബി.ജെ.പി ജയിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയെങ്കിലും ജനവിധി എതിരായെന്ന് പ്രമീള ചൂണ്ടിക്കാട്ടി.
ഒരേ ആൾ തന്നെ ആവർത്തിച്ച് സ്ഥാനാർഥിയായത് പ്രതിസന്ധിയായി. സി. കൃഷ്ണകുമാറിന് സാമ്പത്തിക താൽപര്യങ്ങൾ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോൽവിയുടെ പശ്ചാത്തലത്തിൽ സി. കൃഷ്ണകുമാർ സംസ്ഥാന ജനറൽ സെക്രട്ടറി പദവി രാജിവെക്കുമോ എന്നും തനിക്കറിയില്ല. കേന്ദ്ര, സംസ്ഥാന തലത്തിൽ തീരുമാനമെടുക്കേണ്ട കാര്യത്തിൽ പ്രതികരിക്കുന്നില്ല.
നഗരസഭ ഭരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സംസ്ഥാന, ജില്ല നേതൃത്വമാണ് ഇടപെടേണ്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി പാലക്കാട്ടുകാരനാണ്. പിഴവുണ്ടെങ്കിൽ അക്കാര്യം അറിയിക്കേണ്ടത് നേതൃത്വമാണ്. ജില്ലാ നേതൃത്വത്തോട് ആലോചിച്ചാണ് നഗരസഭയുടെ ഭരണം മുന്നോട്ടു പോകുന്നത്.
തോൽവിയുടെ കാരണം നഗരസഭയുടെ മേൽ കെട്ടിവെക്കുകയാണ്. ജില്ല നേതൃത്വത്തിന്റെ കീഴിലുള്ള നഗരസഭ ഭരണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പ്രമീള ശശിധരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.