ദീപികയ്ക്ക് നന്ദി പറഞ്ഞ് കങ്കണ

ദീപികയ്ക്ക് നന്ദി പറഞ്ഞ് കങ്കണ

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി 'ചാപാക്കി'ലൂടെ ദീപിക പദുക്കോണ്‍ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.ദീപികയുടെ മേക്ക് ഓവറിനു വലിയ സ്വീകരണമാണു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.എന്നാല്‍, ജെഎന്‍യു സന്ദര്‍ശനത്തിനു ശേഷം ദീപികയുടെ ചാപാക്കിനെതിരെ സോഷ്യല്‍ മീഡീയയില്‍ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീപികയെ അഭിനന്ദിച്ചു കൊണ്ട് കങ്കണ റനൗട്ട് എത്തിയത്.

ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടപ്പോള്‍ ആസിഡ് ആക്രമണം നേരിട്ട തന്റെ സഹോദരിയെ ഓര്‍മ വന്നതായും കങ്കണ പറഞ്ഞു.മേഘ്‌ന ഗുല്‍സാര്‍ ദീപിക പദുക്കോണ്‍ തുടങ്ങി ചാപാക് പോലൊരു ധീര സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ ആസിഡ് ആക്രമണത്തിന് ഇരയായ സഹോദരി രങ്കോലി ചന്ദേലും നേരത്തെ ട്വിറ്ററിലൂടെ ചാപാക്കിനു നന്ദി അറിയിച്ചിരുന്നു.ഇപ്പോള്‍ കങ്കണയുടെ മാനേജരാണ് ചന്ദേല്‍.രങ്കോലിയാണ് തന്റെ ഹീറോ എന്ന് കങ്കണ മിക്ക അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.തന്നോടൊപ്പം എല്ലാ കാലത്തും നിലനില്‍ക്കുന്ന കഥാപാത്രമാണ് ചാപാക്കിലേതെന്ന് ദീപികയും നേരത്തെ പ്രതികരിച്ചിരുന്നു.