കണ്ണൂർ മുൻ എ.ഡി.എം. നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കഴിഞ്ഞ ദിവസം നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം കിട്ടിയ നവീൻ ബാബുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽവെച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യ ആരോപണം ഉന്നയിച്ചത്. പെട്രോൾ പമ്പിന് എൻ.ഒ.സി. നൽകാൻ വൈകിയതുമായി ബന്ധപ്പെട്ടായിരുന്നു പിപി ദിവ്യയുടെ ആരോപണം.
‘നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആളുകളെ സഹായിക്കുക. സര്‍ക്കാര്‍ സര്‍വീസാണ് ഒരു നിമിഷം മതി എന്തെങ്കിലുമൊക്കെ സംഭവിക്കാന്‍. ആ നിമിഷത്തെ കുറിച്ച് ഓര്‍ത്ത് മാത്രമായിരിക്കണം നമ്മളെല്ലാം പേന പിടിക്കേണ്ടത് എന്നുമാത്രമാണ് ഞാന്‍ ഇപ്പോള്‍ പറയുന്നത്. ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിന് മുമ്പ് ഞാന്‍ ഇവിടെ നിന്ന് ഇറങ്ങുകയാണ്. അതിന് പ്രത്യേക കാരണമുണ്ട്. ആ കാരണം രണ്ട് ദിവസം കൊണ്ട് നിങ്ങള്‍ എല്ലാവരും അറിയു’മെന്ന് പറഞ്ഞാണ് ദിവ്യ വേദിവിട്ടത്.