back to top
Thursday, December 26, 2024
Google search engine
HomeUncategorizedപ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തി രാജ് കപൂര്‍ കുടുംബം, 100-ാം ജന്മവാർഷിക ചടങ്ങുകളിലേക്ക് ക്ഷണിച്ചു

പ്രധാനമന്ത്രി മോദിയുടെ വസതിയിലെത്തി രാജ് കപൂര്‍ കുടുംബം, 100-ാം ജന്മവാർഷിക ചടങ്ങുകളിലേക്ക് ക്ഷണിച്ചു

ബോളിവുഡ് ഐതിഹാസിക താരം രാജ് കപൂറിൻ്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ നടക്കുന്ന ആര്‍.കെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാന്‍ കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തി. ഇപ്പോഴിതാ ആ ചിത്രവും സന്തോഷനിമിഷങ്ങളും പങ്കിടുകയാണ് ആലിയ ഭട്ട്.

ഇന്നും ബോളിവുഡ് സിനിമാലോകം ഓര്‍ത്തുവയ്ക്കുന്ന അതികായനാണ് രാജ് കപൂര്‍. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഷോമാനായിരുന്ന രാജ് കപൂര്‍ തന്റെ മക്കളോടും പേരക്കുട്ടികളോടും ഉള്ള ആഴമായ വാത്സല്യം നല്‍കിയിട്ടുള്ള താരം കൂടിയാണ്. സിനിമയിൽ ജീവിക്കുകയും ശ്വസിക്കുകയും ചെയ്തിരുന്ന താരം സിനിമയുടെ എല്ലാ മേഖലകളിലും തൻ്റെ കൈയൊപ്പ് ചാലിച്ചിട്ടുണ്ട്. ഒരുപക്ഷേ ബോളിവുഡ് ഇതിലും പ്രഗല്ഭനായ ഒരു കലാകാരനെ കണ്ടിട്ടില്ല എന്നു തന്നെ പറയാം.

കപൂർ കുടുംബത്തിൻ്റെ സന്ദർശന ശേഷം പ്രധാനമന്ത്രി മോദി എക്സിൽ പങ്കു വെച്ച വിഡിയോ

താരത്തിൻ്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് മക്കളും മരുമക്കളും കൊച്ചുമക്കളും അവരുടെ ജീവിതപങ്കാളികളുമൊക്കെ ഹിന്ദി സിനിമയില്‍ തങ്ങളുടേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. എപ്പോഴും കപൂര്‍ കുടുംബം അഭിമാനത്തോടെ ഓര്‍ക്കുകയും തങ്ങള്‍ രാജ് കപൂറിൻ്റെ പിന്‍ഗാമികളെന്ന് ഉറച്ചു പറയുകയും ചെയ്യുന്നവരാണ്.
ഇപ്പോഴിതാ രണ്‍ബീര്‍ കപൂറിൻ്റെ മുത്തശ്ശനായ രാജ് കപൂറിൻ്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ നടക്കുന്ന ആര്‍.കെ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാന്‍ കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ആലിയ ഭട്ട്. രണ്‍ബീറും ആലിയയും പ്രധാനമന്ത്രിയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും സന്തോഷത്തോടെ കുശലം ചോദിക്കുന്ന നിമിഷങ്ങളും ആലിയ പങ്കുവച്ചിട്ടുണ്ട്.


‘‘കല കാലാതീതമാണ്. ചില സമയങ്ങളിൽ മുന്നോട്ട് പോകാൻ, നമ്മൾ പിന്നോട്ട് നോക്കുകയും പഠിക്കുകയും വേണം. മിസ്റ്റർ രാജ് കപൂറിൻ്റെ സ്വാധീനം ശരിക്കും ആഗോളമായിരുന്നു. താൻ ചെയ്ത സിനിമകൾ, പറഞ്ഞ കഥകൾ എന്നിവയിലൂടെ അദ്ദേഹം ലോകമെമ്പാടും തൻ്റെ കാൽപ്പാടുകൾ അടയാളപ്പെടുത്തി.
രാജ് കപൂറിൻ്റെ ജീവിതത്തെയും ഇതിഹാസത്തെയും അനുസ്മരിച്ചുകൊണ്ട് മനോഹരമായ ഒരു സായാഹ്നം ചെലവഴിക്കാൻ ബഹുമാനപ്പെട്ട നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജി ഇന്നലെ ക്ഷണിച്ചത് ഒരു ബഹുമതിയായിരുന്നു.
അദ്ദേഹത്തിൻ്റെ കഥകൾ കേൾക്കുന്നത് എന്നെ വളരെയധികം പഠിക്കാൻ പ്രേരിപ്പിക്കുന്നു, അദ്ദേഹത്തിൻ്റെ പാരമ്പര്യം പ്രചോദിപ്പിക്കുന്നത് തുടരുന്നു.
ഡിസംബർ 13 മുതൽ 15 വരെ രാജ്യത്തുടനീളമുള്ള 10 നഗരങ്ങളിലും 40 സിനിമാശാലകളിലും 135 സ്‌ക്രീനുകളിലുമായി ‘രാജ് കപൂർ 100 ഫിലിം ഫെസ്റ്റിവലിനൊപ്പം’ അദ്ദേഹത്തിൻ്റെ കലാസൃഷ്ടിയുടെ 100 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്…’’ എന്ന ക്യാപ്ഷനൊപ്പമാണ് പ്രധാനമന്ത്രിക്കൊപ്പമുള്ള സുന്ദരനിമിഷങ്ങള്‍ ആലിയ പങ്കവച്ചത്.
കപൂര്‍ ഫാമിലിയിലെ അംഗങ്ങളായ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. രണ്‍ബീര്‍ കപൂര്‍, കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട്, സെയ്ഫി ഖാന്‍, റിദ്ദിമ കപൂര്‍, നീതു സിങ് തുടങ്ങിയവരാണ് എത്തിയത്. മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഇവരും മറ്റ് കുടുംബാംഗങ്ങളും മോദിയെ കണ്ട് സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments