പൃഥിയും ടൊവിനോയും ഒന്നിക്കുന്നു മറ്റൊരു ചരിത്ര കഥയുമായി

പൃഥിയും ടൊവിനോയും ഒന്നിക്കുന്നു മറ്റൊരു ചരിത്ര കഥയുമായി

മലയാളത്തിൻ്റെ യൂത്ത് ഐക്കൺസ് ആയ പൃഥിരാജ് സുകുമാരനെയും ടൊവിനോ തോമസിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കെ.എസ്. ബാവ സംവിധാനം ചെയ്യുന്ന കറാച്ചി 81 ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു.

ഇന്ത്യയുടെ ഏറ്റവും വലിയ ചാര ദൗത്യത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആൻ്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എസ് ബാവയും അന്‍വര്‍ ഹുസൈനും ചേര്‍ന്നാണ്. എഡിറ്റിങ് മഹേഷ് നാരായണനും ഛായാഗ്രഹണം സുജിത് വാസുദേവും നിര്‍വഹിക്കുന്നു.