ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് അഞ്ചാംകിരീടം. 70-ാം നെഹ്‌റു ട്രോഫി ജലമേളയില്‍ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാക്കളായി. ഫൈനലില്‍ ഫോട്ടോഫിനിഷിലാണ് കാരിച്ചാല്‍ കപ്പടിച്ചത്.
വി.ബി.സി. കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു. ഹീറ്റ്‌സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്.