back to top
Thursday, November 21, 2024
Google search engine
HomeEntertainmentനടി കീർത്തി സുരേഷ് വിവാഹിതയാവുന്നു; വരൻ വ്യവസായിയായ ആൻ്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാവുന്നു; വരൻ വ്യവസായിയായ ആൻ്റണി തട്ടിൽ

നടി കീർത്തി സുരേഷ് വിവാഹിതയാവുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ദീർഘകാല സുഹൃത്ത് കൂടിയായ ആൻ്റണി തട്ടിലിനെയാണ് കീർത്തി ജീവിതപങ്കാളിയാക്കാൻ പോകുന്നത്. ഡിസംബർ 11,12 തീയതികളിൽ ഗോവയിൽ വച്ച് വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാകും വിവാഹം. 32കാരിയായ കീർത്തിയുടെ പ്രണയം മുമ്പ് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ വിവാഹ വാർത്തയ്‌ക്ക് പിന്നാലെ കീർത്തിയുടെ പങ്കാളിയാകാൻ പോകുന്ന ആൻ്റണിയെക്കുറിച്ചാണ് ആരാധകർ സാമുഹ്യ മാധ്യമങ്ങളിൽ തെരയുന്നത്.

പ്രൊഫഷൻ കൊണ്ട് എഞ്ചിനീയറായ ആൻ്റണി മുമ്പ് ഖത്തറിൽ ജോലി ചെയ്‌തിരുന്നു. ഇപ്പോൾ ദുബായിലും ജന്മനാടായ കൊച്ചിയിലും ആൻ്റണിക്ക് ബിസിനസുണ്ട്. കൊച്ചിയിലും ചെന്നൈയിലുമുള്ള പ്രമുഖ റിസോർട്ട് ശൃംഖലയും ആൻ്റണിയുടേതാണ്. കൊച്ചി ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻസിൻ്റെയും ഉടമയാണ് ആൻ്റണി. അതി സമ്പന്നനായ ബിസിനസുകാരനാണെങ്കിൽ കൂടി സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

കീർത്തിയും ആൻ്റണിയും ഏകദേശം 15 വർഷമായി പ്രണയത്തിലാണ്. കീർത്തി ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ ആൻ്റണി അതേ സ്‌കൂളിൽ പ്ലസ്‌ ടു വിദ്യാർത്ഥിയായിരുന്നു. ഇത്രയും വർഷത്തെ പ്രണയത്തിനിടയിൽ ഒരിക്കൽ പോലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിട്ടില്ല. മാത്രമല്ല, ഒരുമിച്ച് ഒരു പരിപാടികളിലും എത്തിയിട്ടുമില്ല. എന്നാൽ, ഉടൻ തന്നെ വിവാഹം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് താരത്തിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വന്നേക്കുമെന്നാണ് വിവരം.

നടി തൻ്റെ പ്രണയത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, കഴിഞ്ഞ വർഷം എസ്എസ് മ്യൂസിക്കുമായി നടത്തിയ സംഭാഷണത്തിൽ തൻ്റെ പങ്കാളിയിൽ വേണ്ട ഗുണങ്ങളെക്കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. പരസ്‌പരം മനസിലാക്കി, ഒരു സുഹൃത്തിനെപ്പോലെ ആയാൽ ആ ബന്ധം നല്ലരീതിയിൽ മുന്നോട്ടുപോകാനാകും എന്നാണ് കീർത്തി പറഞ്ഞത്.

മുമ്പ് കീർത്തിയും പ്രമുഖ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടാകും എന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം നിഷേധിച്ച് കീർത്തിയുടെ പിതാവ് ജി സുരേഷ് കുമാറും രംഗത്തെത്തി. അവർ നല്ല സുഹൃത്തുക്കളാണ്, അല്ലാതെ യാതൊരു ബന്ധവും ഇല്ലെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments