back to top
Monday, January 13, 2025
Google search engine
HomeLatest Newsകേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത് പ്രതിഷേധാർഹം:കെ.യു.ഡബ്ല്യു.ജെ

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത് പ്രതിഷേധാർഹം:കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം : 24 ന്യൂസിലെ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനെ ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി. ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്ന് മാധ്യമപ്രവർത്തകനെ വ്യക്തിപരമായി വിളിച്ചു വരുത്തി പറയുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും അവഹേളനവുമാണ്.
കേന്ദ്രമന്ത്രിയിൽ നിന്നുള്ള ഈ പ്രതികരണം ജനാധിപത്യ മര്യാദയ്ക്ക് ഭൂഷണമല്ല. മാധ്യമപ്രവർത്തകർക്കു നേരെയുള്ള ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി പദവിക്കു യോജിച്ച തിരുത്തലിനു തയാറാകണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫനും സെക്രട്ടറി അനുപമ ജി.നായരും ആവശ്യപ്പെട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments