ബാങ്ക് തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടന്നത് എസ്ബിഐയില്‍

ബാങ്ക് തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടന്നത് എസ്ബിഐയില്‍

ദില്ലി: രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 1.17 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് പാദങ്ങളിലെ ഒന്‍പത് മാസം കൊണ്ട് 8,926 തട്ടിപ്പുകളാണ് നടന്നത്.

ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്.4,769 തട്ടിപ്പ് കേസുകളാണ് ഇവിടെ മാത്രം രജിസ്റ്റര്‍ ചെയ്തത്.30,300 കോടിയാണ് തട്ടിയെടുത്തത്.11,7463.73 ലക്ഷം കോടി രൂപയാണ് ആകെ തട്ടിയെടുത്തത്.ഇതിന്റെ 26 ശതമാനം വരും എസ്ബിഐയിലേത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 294 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇവിടെ നിന്ന് 14,928.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 250 കേസുകളിലായി 11,166.19 കോടി രൂപ തട്ടിയെടുത്തു.

അലഹബാദ് ബാങ്കില്‍ 860 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.6,781.57 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.ബാങ്ക് ഓഫ് ഇന്ത്യയില്‍ 161 കേസുകളിലായി 6,626.12 കോടിയുടെ തട്ടിപ്പുകള്‍ നടന്നു.യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 292 കേസുകലിലായി 5,604.55 കോടിയുടെ തട്ടിപ്പാണ് നടന്നത്.ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 151 കേസുകളില്‍ നിന്ന് 5,556.64 കോടിയുടെ തട്ടിപ്പും ഓറിയന്റല്‍ ബാങ്കില്‍ 282 കേസുകളില്‍ നിന്ന് 4,899.27 കോടിയുടെ തട്ടിപ്പും നടന്നു.

കാനറ ബാങ്ക്, യൂകോ ബാങ്ക്,സിന്റിക്കേറ്റ് ബാങ്ക്,കോര്‍പറേഷന്‍ ബാങ്ക്,ബാങ്ക് ഓഫ് മഹാരാഷ്ട്ര,സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ,ആന്ധ്ര ബാങ്ക്,യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 1,867 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.31,600.76 കോടി തട്ടിയെടുത്തു.