കോഴിക്കോട് : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം ടി ഇനി ഓർമ. എം ടി വാസുദേവൻ നായരുടെ മൃതദേഹം വൈകുന്നേരം ആറു മണിയോടെ കോഴിക്കോട് മാവൂർ റോഡിലുള്ള ‘സ്‌മൃതി പഥ’ത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോഴിക്കോട്ടെ സിതാരയിൽ നിന്ന് ‘സ്‌മൃതി പഥ’ത്തിലേക്കുള്ള അവസാന യാത്രയിൽ ആയിരങ്ങൾ പങ്കുചേർന്നു.
കലാ – സാംസ്‌കാരിക – രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖർ എം ടിക്ക് അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ,സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി കെ എൻ ബാലഗോപാൽ, കവി ബാലചന്ദ്രൻ ചുള്ളിക്കാട്, ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ, സംവിധായകരായ സത്യൻ അന്തിക്കാട്, ജയരാജ്, നടൻ സിദ്ദിഖ്, കഥാകൃത്തുക്കളായ അംബികാസുതൻ മങ്ങാട്, ടി കെ ശങ്കരനാരായണൻ, കവി പി പി ശ്രീധരനുണ്ണി, ഡോ. ഹുസൈൻ മടവൂർ, മന്ത്രി മാരായ രാമചന്ദ്രൻ കടന്നപ്പള്ളി,പി പ്രസാദ്,കോ.രാജൻ താമരശേരി ബിഷപ്പ് റമിജിയസ് ഇഞ്ചനാനിയേൽ, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എം ടി രമേശ്, ജില്ലാ പ്രസിഡൻ്റ് വി കെ സജീവൻ, മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ്, സംവിധായകരായ കമൽ, സിബി മലയിൽ, ശ്യാമപ്രസാദ്, നടൻ കമൽ ഹാസൻ, മമ്മുട്ടി,മോഹൻലാൽ, മുരളി മേനോൻ, വി കെ സി മമ്മത് കോയ,നടൻ സുരാജ് വെഞ്ഞാറമ്മൂട്,എം കെ രാഘവൻ എം പി, ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ, രവി ഡിസി, തുഞ്ചൻ സ്മാരകകേന്ദ്രം സെക്രട്ടറി പി നന്ദകുമാർ എം എൽ എ,ഷാഫി പറമ്പിൽ എം പി, എഴുത്തുകാരി സാറാ ജോസഫ്, പി ടി എ റഹീം എംഎൽഎ , കലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി പി രവീന്ദ്രൻ, സംവിധായകൻ ലാൽ ജോസ്, സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, നടി സാവിത്രി ശ്രീധരൻ കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി എം വാരിയർ, കവി റഫീഖ് അഹമ്മദ്, നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ, എ പി അനിൽകുമാർ, ഭവന ബോർഡ് ചെയർമാൻ ടി വി ബാലൻ, മന്ത്രി പി രാജീവ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, നടൻ രഞ്ജി പണിക്കർ, ഡോ. എം എൻ കാരശേരി, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, കെ കൃഷ്ണൻകുട്ടി, സംസ്ഥാനചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡോ കെ ബി വേണു, മന്ത്രി എം ബി രാജേഷ്, കെ കെ രമ എംഎൽഎ, നിർമ്മാതാവ് ലിബർടി ബഷീർ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, വൈസ് ചെയർമാൻ അശോകൻ ചരുവിൽ എന്നിവർ അനുശോചിച്ചു.
ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്‌ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്‌ച വൈകീട്ട് പത്തുമണിയോടെയായിരുന്നു അന്ത്യം.