എം.ടിയെ ഇടത് പക്ഷത്തിൻ്റെ ബന്ധുവായിട്ടാണ് കാണുന്നതെന്നും ഞങ്ങൾക്കൊപ്പം നിന്ന ചിലപ്പോഴൊക്കെ ഞങ്ങളെ വിമർശിച്ച എം.ടിയുടെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു. എംടി സാമൂഹ്യ വിമര്‍ശകനായ, സമൂഹിക നായകനായ ബഹുമുഖ പ്രതിഭയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു .
പ്രത്യക്ഷത്തിൽ രാഷ്ട്രീയകാരനല്ലെങ്കിലും കൃത്യമായ രാഷ്ട്രീയം എം ടിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ കൃതിയിലും അത് പ്രതിഫലിച്ചു. എം ടിയുടെ വിയോഗത്തെ തുടർന്ന് എം എൻ സ്മാരകത്തിൻ്റെ ഉദ്ഘാടനവും എക്സിക്യൂട്ടിവ് യോഗവും മാറ്റി വെക്കുന്നുവെന്ന് ബിനോയ് അറിയിച്ചു. ഒരു കാലഘട്ടത്തിലെ ചെറുപ്പക്കാർ പറഞ്ഞു കൊണ്ടിരുന്നു, വരും വരാതിരിക്കില്ല.അത് എംടിയുടെ വാക്കുകളായിരുന്നു.ഓർമ്മകൾ ഒരുപാടുണ്ട്. വിയോഗവേളയിൽ വേദനിക്കുന്നവരോടൊപ്പം കമ്മ്യൂണിസ്റ്റ് പാർടിയും ഉണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.