back to top
Saturday, December 21, 2024
Google search engine
HomeLatest Newsഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല: മുഹമ്മദ് മുയ്സു

ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല: മുഹമ്മദ് മുയ്സു

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയ്സു. ഇന്ത്യ – മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് മുയ്സു ഡൽഹിയിലെത്തുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതമായതൊന്നും മാലദ്വീപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുയ്സു ഡൽഹിയിൽ പറഞ്ഞു.

ഇന്ത്യ എല്ലായിപ്പോഴും നല്ല സുഹൃത്തും പങ്കാളിയുമായിരിക്കുമെന്നും പ്രതിരോധമുൾപ്പെടെയുള്ള എല്ലാ മേഖലകളിലും എപ്പോഴും മുൻഗണന നൽകുമെന്നും മുയ്സു കൂട്ടിച്ചേർത്തു. ഉഭയകക്ഷി ചർച്ചകൾക്കായാണ് മുയ്സു ഡൽഹിയിലെത്തിയത്. നേരത്തെ നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുന്ന ചടങ്ങിൽ മുയ്സുവും പങ്കെടുത്തിരുന്നു.

‘ഇന്ത്യയുടെ സുരക്ഷയെ തകർക്കുന്ന ഒന്നും മാലദ്വീപ് ചെയ്യില്ല. വിവിധ മേഖലകളിൽ മറ്റ് രാജ്യങ്ങളുമായി മാലദ്വീപ് സഹകരണം വർദ്ധിപ്പിക്കുമ്പോഴും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണ്’ – ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മുയ്സു പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെയാണ് മുയ്സുവിന്റെ വാക്കുകൾ. ‘അയൽരാജ്യത്തോടും സുഹൃത്തുക്കളോടുമുള്ള ബഹുമാനം ഞങ്ങളുടെ ഡിഎൻഎയിൽ ഉള്ളതാണ്. ഇന്ത്യ ​ഗുണപരമായ സംഭാവനയാണ് നടത്തുന്നത്… ഇന്ത്യൻ വിനോദ സഞ്ചാരികളെ സ്വാ​ഗതം ചെയ്യുന്നു’ – മുയ്സു പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments