കള്ളക്കണക്ക്:തലസ്ഥാനത്തെ സ്‌കൂളില്‍ 100 വിദ്യാര്‍ഥികളെ'കാണ്‍മാനില്ല'

കള്ളക്കണക്ക്:തലസ്ഥാനത്തെ സ്‌കൂളില്‍ 100 വിദ്യാര്‍ഥികളെ'കാണ്‍മാനില്ല'

തിരുവനന്തപുരം: സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് അധ്യയന വര്‍ഷത്തിന്റെ ആറാം പ്രവൃത്തി ദിവസം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ഥി കളുടെ എണ്ണത്തെക്കാള്‍ കാര്യമായ കുറവ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടെന്നു വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.ഒരു ജില്ലയില്‍ മാത്രം 79 സ്‌കൂളുകളില്‍ ക്രമക്കേടു കണ്ടെത്തി.14 ജില്ലകളിലും പരിശോധന പൂര്‍ത്തിയായാലേ ക്രമക്കേടിന്റെ വ്യാപ്തി വ്യക്തമാകൂ.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന ബജറ്റ് പ്രഖ്യാപനം ഇത്തരം കണ്ടെത്തലുകളുടെ പശ്ചാ ത്തലത്തിലാണ്.പുതിയ നിയമനം നടത്തുന്നതിനും ഉള്ള തസ്തികകള്‍ സംരക്ഷിക്കുന്നതിനുമാണ് എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെ രുപ്പിച്ചുകാട്ടുന്നത്;അധ്യാപക തസ്തിക നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകളും ഈ വഴി തേടുന്നു.തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ 100 വിദ്യാര്‍ഥികളെയാണു വ്യാജമായി ഉള്‍പ്പെടുത്തിയത്. 

എസ്എസ്എല്‍സി പരീക്ഷ എഴുതണമെങ്കില്‍ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ (എ ലിസ്റ്റ്) പരീക്ഷാഭവനു നല്‍കണം.ഇത്തവണ പരീക്ഷാഭവനു ലഭി ച്ച കണക്കും ആറാം പ്രവൃത്തി ദിവസത്തെ കണക്കും ഒത്തുനോക്കിയപ്പോഴാണു വിദ്യാര്‍ഥികളുടെ കുറവു വ്യക്തമായത്.ചില സ്‌കൂളുകളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുട്ടികള്‍ ടിസി വാങ്ങിപ്പോയെന്ന മറുപടി ലഭിച്ചു.

എന്നാല്‍ ആറാം ദിവസത്തെ കണക്കിന്റെ അടിസ്ഥാനത്തിലുള്ള തസ്തികകളാണ് ഈ സ്‌കൂളുകളിലുള്ളത്.ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ കണ ക്കുകൂടി എടുത്താലേ ആകെ എത്ര വ്യാജ വിദ്യാര്‍ഥികളെന്നും അതനുസരിച്ച് എത്ര അധ്യാപക,അനധ്യാപക തസ്തികകള്‍ അധികമെന്നും വ്യക്തമാ കൂ.

തസ്തിക നിര്‍ണയം: കാലതാമസം വരില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിക്കാനുള്ള അധികാരം നിലവില്‍ എഇഒയ്ക്കും ഡിഇഒയ്ക്കും ആണെന്നതിനാല്‍ അവരുടെ ഓഫിസ് കേന്ദ്രീകരിച്ച് വ്യാ പക അഴിമതി നടക്കുന്നതായാണു സര്‍ക്കാരിന്റെ കണ്ടെത്തല്‍.പുതിയ തസ്തിക സൃഷ്ടിക്കണമെങ്കില്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെന്ന പോലെ മന്ത്രി സഭാ അനുമതി വേണമെന്നു വ്യവസ്ഥ വയ്ക്കുന്നതോടെ ഇത് അവസാനിപ്പിക്കാമെന്നാണു വിലയിരുത്തല്‍.

ഓണ്‍ലൈന്‍ സംവിധാനമുള്ളതിനാല്‍ തസ്തിക നിര്‍ണയ നടപടികള്‍ വൈകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ 14 ജില്ലകളി ലെയും തസ്തിക അംഗീകരിച്ചുവരുമ്പോള്‍ ഒരു വര്‍ഷം വരെ വൈകാമെന്നാണു നീക്കത്തെ എതിര്‍ക്കുന്നവരുടെ മറുവാദം.അധിക ഡിവിഷനും തസ്തി കയും അനുവദിക്കുന്നതില്‍ വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യാഭ്യാസ ചട്ടങ്ങളിലും (കെഇആര്‍) ഉള്ള വൈരുധ്യം ഒഴിവാക്കി കെഇ ആര്‍ ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി നടപ്പാക്കും.