കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി കാമുകന്‍

കാമുകിയെ വെട്ടിനുറുക്കി ക്ലോസറ്റില്‍ തള്ളി കാമുകന്‍

മെക്സിക്കോ സിറ്റി: 26കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളിയ കാമുകന്‍ പിടി യില്‍.മെക്സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ലോകം നടുങ്ങിയ കൊലപാതകം നടന്നത്.സിവില്‍ എന്‍ജിനീയറായ എറിക് ഫ്രാന്‍സി സ്‌കോ(46) യാണ് പിടിയിലായത്.സംഭവത്തിനു ശേഷം ചോരയില്‍ മുങ്ങിക്കുളിച്ച നിലയില്‍ തെരുവിലിറിങ്ങിയ എറിക്കിനെ കണ്ട പ്രാദേശിക വാ സികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ഇന്‍ഗ്രിത് എക്സാമില വാര്‍ഗസ് എന്ന യുവതിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. 

കമിതാക്കള്‍ക്കിടയിലുള്ള തര്‍ക്കമാണു ദാരുണ കൊലപാതകത്തിലേക്കു വഴിവച്ചതെന്നു പൊലീസ് പറയുന്നു.കൊലപാതകത്തിനു തൊട്ടുമുന്‍പ് ഇ രുവരും തമ്മില്‍ കലഹിച്ചിരുന്നു.കലഹത്തിനിടയില്‍ തന്നെ കൊല്ലുമെന്നു അലറി വിളിച്ച ഇന്‍ഗ്രിത് കറിക്കത്തിയെടുത്ത് തന്റെ ദേഹത്തു കുത്തി യിറക്കിയെന്നും എറിക് പൊലീസിനോട് പറഞ്ഞു.എന്നാല്‍ അസാധാരണമായിരുന്നു എറിക്കിന്റെ പ്രതികരണം.വീണ്ടും തന്റെ ശരീരത്തില്‍ ക ത്തി കുത്തിയിറക്കാന്‍ അയാള്‍ തന്റെ കാമുകിയോട് ആവശ്യപ്പെട്ടു.തുടര്‍ച്ചയായി ഭ്രാന്തനെ പോലെ അട്ടഹസിച്ചുകൊണ്ട് ഇന്‍ഗ്രിതിനെ താന്‍ നേരി ട്ടുവെന്നും എറിക് പൊലീസിനോട് പറഞ്ഞു. 

രണ്ടു തവണ തുടര്‍ച്ചയായി കാമുകി തന്റെ നെഞ്ചില്‍ കുത്തിയെന്നും ഇതോടെ കത്തി പിടിച്ചുവാങ്ങി അതിക്രൂരമായി ഇന്‍ഗ്രിതിനെ മുറിവേല്‍പ്പി ച്ചുവെന്നും കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും എറിക് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.ഇന്‍ഗ്രിത് മരിച്ചുവെന്നു ഉറപ്പായതോടെ ശരീരം പലഭാഗങ്ങളായി മുറിച്ചു കുറച്ചു ഭാഗം ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളി. ബാക്കി ഭാഗം പ്ലാസ്റ്റിക് കവറില്‍ നിറച്ച് പലഭാഗത്തായി വിതറി. 

ഇന്‍ഗ്രതിന്റെ ചര്‍മം മുഴുവന്‍ കത്തിക്കൊണ്ട് നീക്കിയ നിലയിലായിരുന്നു. ആന്തരികാവയങ്ങളും കണ്ണുകളും ചുഴന്നെടുത്തതിനു ശേഷം അവ ഓട യില്‍ എറിഞ്ഞു കളഞ്ഞെന്നും ഇയാള്‍ െപാലീസിനോട് പറഞ്ഞു.സംഭവത്തിനു ശേഷം ചോര വാര്‍ന്ന ശരീരവുമായി അര്‍ധനഗ്‌നനായി തെരുവിലി റങ്ങി. ചോരവാര്‍ന്ന ശരീരവുമായി തെരുവിലൂടെ ഇയാള്‍ നടക്കുന്നത് കണ്ടതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിച്ചു. 

പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞ മൃതദേഹഭാഗങ്ങള്‍ കമിതാക്കള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ പലഭാഗങ്ങളില്‍ നിന്നും പൊലീസ് ക ണ്ടെടുത്തു.കൊലപാതക വിവരം എറിക് മുന്‍ഭാര്യയെ ഫോണില്‍ വിളിച്ച്  പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇന്‍ഗ്രിതിന് നീ തി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രതിഷേധ പ്രകടനങ്ങളാണ് മെക്‌സിക്കോയില്‍ നടക്കുന്നത്.സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി.