ഗൂഗിളിലൂടെ ഇന്ത്യ മുഴുവൻ ഒറ്റുനോക്കി മരടിലേക്ക്

ഗൂഗിളിലൂടെ ഇന്ത്യ മുഴുവൻ ഒറ്റുനോക്കി മരടിലേക്ക്

കേരളം ആകാംക്ഷയോടെ ശനിയാഴ്ച രാവിലെ മരടിലേക്ക് ഒറ്റു നോക്കുകയായിരുന്നു. എന്നാൽ നോക്കിയിരുന്നവര്‍ കേരളക്കരയില്‍ മാത്രമായിരുന്നില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത് . ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്ച കൂടുതല്‍ തിരഞ്ഞത് മരട് ഫ്ലാറ്റാണ്. വൈകീട്ട് ഏഴുമണി ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട് ഫ്ലാറ്റ് അഞ്ചാമതെത്തി. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെര്‍ച്ച് ചെയ്തത്.    

ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്‌പോര്‍ട്സ് ഒന്നാമതും. വൈകീട്ട് ഏഴിന്, ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി 'മരട് ഫ്‌ളാറ്റ്' ഗൂഗിളില്‍ നിറഞ്ഞുനിന്നു.

ഇന്ന് മരടിലെ രണ്ടാം ഘട്ട ഫ്ലാറ്റ് പൊളിക്കലാണ്. ഇന്നലെ രണ്ട് ഫ്ലാറ്റുകളും ഇന്ന് ബാക്കി രണ്ട് ഫ്ലാറ്റുകളും പൊളിച്ചടുക്കും.