വിവാഹ വേദിയിൽ താലി തട്ടിത്തെറിപ്പിച്ച് നവവധു വീഡിയോ വൈറൽ

പന്തളത്തെ ഒരു വിവാഹ വിഡിയോയാണ് ഇപ്പോള്‍ സോഷ്യ മീഡിയയിലെ ചര്‍ച്ചാവിഷയം. വരന്‍ താലികെട്ടാന്‍ ഒരുങ്ങുമ്പോള്‍ വധു താലി താലി തട്ടിത്തെറിപ്പിക്കുകയാണ്. കുറച്ച് സമയം കുടി വരന്‍ മണ്ഡപത്തില്‍ ഇരിക്കുന്നുണ്ട്. ഈ സമയം വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട് ചിലര്‍ എന്നാല്‍ വധു ഇതിനൊന്നും കൂട്ടാക്കുന്നില്ല. പിന്നീട് വരന്‍ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോകുന്നതാണ് വിഡിയോയിൽ കാണുന്നത്.

നിരവധി പേരാണ് വധുവിൻ്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ വിശദീരകണവുമായി വധുവിൻ്റെ ഭാഗത്ത് നിന്നും ആരും തന്നെ രംഗത്തെത്തിയിട്ടില്ല. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.